Tag: fifa world cup

Total 6 Posts

പടകം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും പുലരുവോളം ആഘോഷം; ആർപ്പുവിളികളോടെ തെരുവിൽ ആഹ്ലാദ നൃത്തമാടി മേപ്പയ്യൂരിലെ അർജന്റീന ആരാധകർ

മേപ്പയ്യൂർ: മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. രാത്രി പന്ത്രണ്ട് മണിയോടെ

ഡിമരിയ നീട്ടിനൽകിയ പന്ത് ഇടക്കാലുകൊണ്ട് നിയന്ത്രിച്ച് കൃത്യമായ വേഗതയോടെ നാൽപ്പതുവാര അകലെ നിന്ന് നിലംപറ്റെ തൊടുത്ത ഒരു ഷോട്ട്, മെസ്സി ഗോൾ… ആർത്ത് വിളിച്ച് ആരാധകർ; പേരാമ്പ്രക്കാർ ആഘോഷമാക്കി അർജന്റീന വിജയം

പേരാമ്പ്ര: അർജന്റീനയുടെ തിരിച്ചുവരവ് ആഘോഷമാക്കി പേരാമ്പ്രയിലെ ആരാധകർ. അർദ്ധരാത്രിയിൽ നടന്ന മത്സരം കാണാൻ നിരവധി പേരാണ് പേരാമ്പ്രയിലേക്ക് ഒഴുകിയെത്തിയത്. മെക്സിക്കോയുടെ പ്രതിരോധം മറികടന്ന് അർജന്റീന നേടിയ ​ഗോളുകൾ ഹർഷാരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. 87-ാം മിനിറ്റില്‍

ആദ്യ പരാജയത്തിന് ശേഷം വിജയത്തോടെ സൗദിക്ക് മുന്നിൽ, മെക്‌സിക്കോയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്, പ്രീക്വാർട്ടർ സാധ്യത നിലനിർത്തി അർജന്റീന

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ്

അടുത്തത് ബ്രസീല്‍; ലോകകപ്പില്‍ സുല്‍ത്താന്റെയും പടയുടെയും ആദ്യ അങ്കം ഇന്ന്

ദോഹ: വമ്പന്‍മാര്‍ തളര്‍ന്നുവീണ ലോകകപ്പ് അങ്കത്തട്ടിലേക്ക് ഇന്ന് ബ്രസീലും പോരിനിറങ്ങുന്നു. സെര്‍ബിയ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. സംശയമേതുമില്ലാത്ത വിജയപ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍. അര്‍ജന്റീനയുടെയും ജര്‍മനിയുടേയും വീഴ്ച ബ്രസീല്‍ ആരാധകരില്‍ ഒരു ആശങ്കയുമേല്‍പ്പിച്ചിട്ടില്ല. സുല്‍ത്താന്‍ ഇന്ന് കളം നിറഞ്ഞാടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ്‍

‘ഞങ്ങള്‍ക്ക് ഫ്‌ളക്‌സ് അടിക്കാനല്ലേ അറിയൂ, കപ്പടിക്കാന്‍ അറിയില്ലല്ലോ…’; സൗദി അറേബ്യയോടുള്ള അപ്രതീക്ഷിത ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ട്രോള്‍ മഴയേറ്റ് അർജന്റീന (ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിക്കാം)

കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയോടെ പരാജയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷം ഒരു കാര്യം ഉറപ്പായും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കെതിരായ ട്രോള്‍ പ്രളയം. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ തുറക്കുമ്പോള്‍ മനസിലാകുന്നത്. ട്രോളുകള്‍ ചിത്രങ്ങളായും വീഡിയോകളായും ഉണ്ടായിക്കൊണ്ടിരിക്കുകയും പ്രചരിക്കുകയുമാണ്. ട്രോള്‍ ഗ്രൂപ്പുകളിലും സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളിലുമാണ് പ്രധാനമായും

അവര്‍ ഒത്തൊരുമിച്ച് ലോകകപ്പ് ആദ്യ മത്സരം കണ്ടു; ഖത്തര്‍ സ്‌റ്റേഡിയത്തിലെ അതേ ആവേശത്തോടെ, ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം

മേപ്പയ്യൂര്‍: ഖത്തറില്‍ വച്ച് നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ആവേശം ചോരാതെ മേപ്പയ്യൂര്‍. മേപ്പയ്യൂരിലെ കായിക പ്രേമികള്‍ക്ക് ഈ ലോകകപ്പിന് വലിയ എല്‍.ഇ.ഡി വീഡിയോ വാളില്‍ കളി കാണാം. ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ ഉള്ള ജനകീയ കൂട്ടായ്മയാണ് ഇത്തരമൊരു സംരംഭത്തിനു പുറകില്‍. ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ ഒരു പൊതു

error: Content is protected !!