‘ഞങ്ങള്‍ക്ക് ഫ്‌ളക്‌സ് അടിക്കാനല്ലേ അറിയൂ, കപ്പടിക്കാന്‍ അറിയില്ലല്ലോ…’; സൗദി അറേബ്യയോടുള്ള അപ്രതീക്ഷിത ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ട്രോള്‍ മഴയേറ്റ് അർജന്റീന (ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിക്കാം)


കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയോടെ പരാജയപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷം ഒരു കാര്യം ഉറപ്പായും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അര്‍ജന്റീനയ്‌ക്കെതിരായ ട്രോള്‍ പ്രളയം. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ തുറക്കുമ്പോള്‍ മനസിലാകുന്നത്.

ട്രോളുകള്‍ ചിത്രങ്ങളായും വീഡിയോകളായും ഉണ്ടായിക്കൊണ്ടിരിക്കുകയും പ്രചരിക്കുകയുമാണ്. ട്രോള്‍ ഗ്രൂപ്പുകളിലും സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളിലുമാണ് പ്രധാനമായും ട്രോളുകള്‍ പ്രചരിക്കുന്നത്. ദുര്‍ബലമായ പ്രതിരോധം തീര്‍ക്കാന്‍ അര്‍ജന്റീനയുടെ ആരാധകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ട്രോളുകളുടെ കുത്തൊഴുക്കില്‍ അതൊക്കെ തകര്‍ന്നു വീഴുകയാണ്.

പല ട്രോളുകളും അര്‍ജന്റീനയുടെ ആരാധകരെ പോലും ചിരിപ്പിക്കുന്നതാണ്. കിരീടത്തിലെ സേതുമാധവന് ഒപ്പം പോകുന്ന ഹൈദ്രോസിനെ പോലെ സൗദി അറേബ്യയുടെ പിന്നാലെ പോകുന്ന ബ്രസീലിനെ കാണിക്കുന്നത് പോലുള്ള ചില ട്രോളുകള്‍ അര്‍ജന്റീനിയന്‍ ആരാധകരും ഉണ്ടാക്കുന്നുണ്ട്.

ഐ.പി.എല്‍ ക്രിക്കറ്റില്‍ ആദ്യ മത്സരങ്ങളില്‍ പലതവണ തോറ്റിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ അര്‍ജന്റീന ആരാധകര്‍ക്ക് സഹായഹസ്തവുമായി എത്തുന്ന ട്രോള്‍ കൊച്ചിന്‍ ഹനീഫയുടെയും ജഗതി ശ്രീകുമാറിന്റെയും ചിത്രത്തോടെ എത്തിയപ്പോള്‍ അത് എല്ലാവരിലും പൊട്ടിച്ചിരി ഉണര്‍ത്തുന്നതായിരുന്നു. മറ്റ് ടീമുകളുടെ ആരാധകരില്‍ നിന്ന് ഒളിക്കാനായി പല വഴികള്‍ തേടുന്ന അര്‍ജന്റീന ഫാന്‍സിനെയും കോഴിക്കൂട് മൂടാനായി അര്‍ജന്റീനയുടെ ഫ്‌ളക്‌സ് കൊടുക്കുമോ എന്ന് ചോദിക്കുന്നവരെയുമെല്ലാം ട്രോളുകളില്‍ കാണാമായിരുന്നു.

ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും അര്‍ജന്റീനയ്ക്ക് ലോകകപ്പില്‍ മുന്നേറാന്‍ ഇനിയും അവസരമുണ്ട്. അതിനായി വരാനിരിക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ വിജയിച്ചാല്‍ മതി. എന്നാല്‍ ഇന്നത്തെ ട്രോള്‍ മഴകള്‍ കേരളത്തിലെ ആരാധകര്‍ക്ക് ഏല്‍പ്പിച്ച ആഘാതം പരിഹരിക്കാനായി വലിയ വിജയങ്ങള്‍ തന്നെ അര്‍ജന്റീനിയന്‍ ടീം നേടേണ്ടി വരും.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രസകരമായ ട്രോളുകള്‍ കാണാം:

video troll

video trol

photo trolls

summery: funny trolls are viral in social media after saudi arabia defeated argentina in the first match of qatar world cup. watch video trolls and photo trolls.