Tag: fire force perambra

Total 4 Posts

‘റോഡപകടങ്ങളെ പ്രതിരോധിക്കാം’; പേരാമ്പ്രയിൽ റോഡ് സുരക്ഷാ ജാഗ്രതാസമിതി

പേരാമ്പ്ര: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേരള അഗ്നിരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന റോഡ് സുരക്ഷാബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്രയിൽ റോഡ് സുരക്ഷാജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു. സംസ്ഥാനതലത്തില്‍ മോട്ടോര്‍വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയൊണ് പദ്ധതി നടപ്പാക്കുന്നത്. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നടന്ന യോ​ഗം സ്റ്റേഷന്‍ ഹൗസ് ഓഫീസ്സര്‍ ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി

തേങ്ങയിടാനായി കയറി കുടുങ്ങിപ്പോയി, വീഴാതിരിക്കാൻ തോർത്തുകൊണ്ട് തെങ്ങിന് മുറുകെ കെട്ടി; തൊഴിലാളിയെ രക്ഷിച്ച് പേരാമ്പ്ര അ​ഗ്നിരക്ഷാസേന

പേരാമ്പ്ര: തെങ്ങിൽ കുടങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ താഴെയെത്തിച്ച് പേരാമ്പ്ര അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ. പുളിയുള്ള പറമ്പിൽ വിശ്വനെയാണ് സാഹസികമായി സേനാം​ഗങ്ങൾ താഴെയിറക്കിയത്. ഇന്ന് ഉച്ചയോടെ മരുതേരിയിലാണ് സംഭവം. തെങ്ങുകയറ്റ യന്ത്രം ഉപയോ​ഗിച്ച് ഉപയോ​ഗിച്ച് പീടികയുള്ള പറമ്പിൽ സി.ടി മുഹമ്മദിന്റെ തെങ്ങിന്റെ മുകളിൽ കയറിയതായിരുന്നു വിശ്വൻ. എന്നാൽ തെങ്ങിന്റെ തല ഭാഗത്ത് വണ്ണം കുറവായതിനാൽ തെങ്ങ് കയറ്റ യന്ത്രം

തെങ്ങ് മുറിക്കവെ തെറിച്ചുവീണ് അരയില്‍ കെട്ടിയ കയറില്‍ തൂങ്ങിക്കിടന്ന യുവാവിനെ രക്ഷിച്ച തെങ്ങുകയറ്റത്തൊഴിലാളി വേലായുധന് അഗ്നിരക്ഷാ സേനയുടെ ആദരം

പേരാമ്പ്ര: കായണ്ണയില്‍ തെങ്ങിന്റെ തലഭാഗം മുറിക്കുമ്പോള്‍ പുറത്തേക്ക് തെറിച്ചു വീണ് അരയില്‍ കെട്ടിയ കയറില്‍ തുങ്ങിനിന്ന യുവാവിനെ രക്ഷിച്ച തെങ്ങു കയറ്റ തൊഴിലാളി സി.പി.വേലായുധനെ പേരാമ്പ്ര അഗ്‌നിരക്ഷാ സേന അനുമോദിച്ചു. അഗ്‌നി രക്ഷാസേന സംഭവ സ്ഥലത്ത് എത്തുന്നതു വരെ യുവാവിനെ സുരക്ഷിതമായി തെങ്ങില്‍ കെട്ടിനിര്‍ത്തുകയും ആവശ്യമായ പ്രഥമ ശിശ്രുഷ നല്‍കി ആശ്വാസം നക്കുകയും തുടര്‍ന്ന് രക്ഷാ

പൊതുകിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയില്‍ മൊബൈലും പേഴ്സും കിണറ്റിൽ വീണു; എടുക്കാനായി കിണറിലിറങ്ങിയപ്പോൾ കുടുങ്ങിപ്പോയി; ഒടുവിൽ മധ്യവയസ്കന് രക്ഷകരായി പേരാമ്പ്ര അ​ഗ്നിരക്ഷാ സേന

പേരാമ്പ്ര: പൊതുകിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ മൊബൈലും പേഴ്സും എടുക്കുന്നതിനായി കിണറിലിറങ്ങി തിരിച്ച് കയറാനാകാതെ കുടുങ്ങിപ്പോയ മധ്യവയസ്കന് രക്ഷകരായി പേരാമ്പ്ര അ​ഗ്നിരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥർ. കൂട്ടാലിട പഴയ ബസ്റ്റാന്‍റിന് സമീപത്തെ പൊതുകിണറില്‍ കുടുങ്ങിയ ഗിരീഷ് കല്ലാനിക്കല്‍(45) ആണ് സേനാം​ഗങ്ങൾ രക്ഷപ്പെടുത്തിയത്. സംഭവം. ഇന്നലെ രാത്രി പത്തുമണിയോടയാണ് സംഭവം. വെള്ളമെടുക്കുന്നതിനിടയിൽ ഫോണു പേഴ്സും കിണറിൽ വീഴുകയായിരുന്നു.

error: Content is protected !!