‘റോഡപകടങ്ങളെ പ്രതിരോധിക്കാം’; പേരാമ്പ്രയിൽ റോഡ് സുരക്ഷാ ജാഗ്രതാസമിതി


പേരാമ്പ്ര: വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ കേരള അഗ്നിരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന റോഡ് സുരക്ഷാബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്രയിൽ റോഡ് സുരക്ഷാജാഗ്രതാസമിതി രൂപീകരണ യോഗം നടന്നു. സംസ്ഥാനതലത്തില്‍ മോട്ടോര്‍വാഹനവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയൊണ് പദ്ധതി നടപ്പാക്കുന്നത്.

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നടന്ന യോ​ഗം സ്റ്റേഷന്‍ ഹൗസ് ഓഫീസ്സര്‍ ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, കെ.പി അസീസ് കക്കാട്, സോമന്‍ നായര്‍ കരുവാരകണ്ടി, പ്രദീപന്‍ സിവില്‍ ഡിഫന്‍സ് എന്നിവര്‍ സംസാരിച്ചു.

യോ​ഗത്തിൽ ജാ​ഗ്രതാ സമിതി ഭരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്നായി സോമന്‍ കരുവാരകണ്ടി, കണ്‍വീനറായി കെ.പി അസീസ്, കോഡിനേറ്റര്‍മാരായി സിവില്‍ ഡിഫന്‍സ് അംഗങ്ങളായ മുകുന്ദന്‍ വൈദ്യര്‍, വി.പി.സാജിത് എന്നിവരെയും തിരഞ്ഞെടുത്തു.

യോ​ഗത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.വിനോദന്‍ സ്വാഗതവും സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍ ടി.സി സൗദ നന്ദിയും പറഞ്ഞു. പൊതുജനങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പങ്കെടുത്തു.

Summary: Road Safety jagratha Committee in Perambra