Tag: heavy rain

Total 81 Posts

ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരും, കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളാണ് മറ്റുള്ളവ. ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത.

ശക്തമായ കാറ്റിലും മഴയിലും കായണ്ണയില്‍ കാറിനും വൈദ്യുതലൈനിനും മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു; വൈദ്യുതി തടസപ്പെട്ടു

കായണ്ണ: കായണ്ണയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിനു മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് അപകടം. കുരിക്കള്‍ക്കൊല്ലി മാട്ടനോട് റോഡില്‍ പള്ളിമുക്കിലാണ് സംഭവം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വൈദ്യുതലൈനിന് മുകളിലും റോഡരികില്‍ നിര്‍ത്തിയിട്ട വയനാട് സ്വദേശി ബാസില്‍ മാത്യു കടവില്‍ എന്നയാളുടെ കാറിനും മുകളിലുമായാണ്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വ മുതൽ വ്യാഴം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കിയിലും വ്യാഴാഴ്ച വയനാട്ടിലുമാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

കനത്ത മഴ; മലയോര മേഖലകളില്‍ രാത്രി യാത്രക്ക് നിയന്ത്രണം, തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പേരാമ്പ്ര: ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. ഇന്ന് മുതല്‍ ആരംഭിച്ച ശക്തമായ മഴ നാളെയും തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കനത്ത മഴയോടൊപ്പം മൂടല്‍ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി

തുലാവര്‍ഷവും ചക്രവാതച്ചുഴിയും; ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത, കോഴിക്കോട് ‌ഉൾപ്പടെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെ സ്വാധീനവുമുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തുലാവര്‍ഷം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചക്രവാതച്ചുഴികൂടി വന്നാല്‍ കൂടിയ അളവില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള സാധ്യത മുന്നില്‍ കണ്ട് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാടിന്റെ തെക്കൻ തീരത്തോട് ചേര്‍ന്ന് ,

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേര്‍ട്ട്, മലയോര മേഖലകളിലുള്ളവർ ജാഗ്രത തുടരണം

കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. കോഴിക്കോട് ഉൾപ്പെടെ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒക്ടോബർ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ

ചെമ്പനോടയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഇടിമിന്നലില്‍ വീടുകള്‍ക്ക് വന്‍ നാശം; ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു

ചക്കിട്ടപാറ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായയിലും ഇടിമിന്നലിലും ചെമ്പനോടയില്‍ വിട്ടുകള്‍ക്ക് വന്‍ നാശം. ചക്കിട്ടപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെമ്പനോടയിലെ മലയാറ്റൂര്‍ ഷിബുവിന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വീടിന്റെ മെയിന്‍ സ്വിച്ച്, വയറിംഗ്, ടിവി, ഫ്രിഡ്ജ്, ഹീറ്റര്‍ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇടിമിന്നലില്‍ വീടിന് സമീപം കൃഷിയിടത്തില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കൃഷി വിളകള്‍ക്കും നാശം സംഭവിച്ചു.

കനത്ത മഴ: താമരശ്ശരി ചുരത്തിൽ മണ്ണിടിഞ്ഞു; ​ഗതാ​ഗതം തടസപ്പെട്ടു (വീഡിയോ കാണാം)

താമരശ്ശേരി: കനത്ത മഴയെ തുടർന്ന് താമരശ്ശരി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരത്തിലെ ഒമ്പതാം വളവിനും ലക്കിടി എയ്ഡ് പോസ്റ്റിനും ഇടയിലാണ് മണ്ണിടിഞ്ഞത്. ഇന്ന് വെെകീട്ട് നാലരയോടെയാണ് അപകടം. മണ്ണിടിഞ്ഞതിനെ തുടർന്ന് സംസ്ഥാനപാതയിൽ ​ഗതാ​ഗതം പൂർണ്ണമായും തടസപ്പെട്ടു. ജെസിബി ഉപയോ​ഗിച്ച് മണ്ണ് നീക്കം ചെയ്ത് ​ഗതാ​ഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. അപകട സമയത്ത് അതുവഴി അധികം യാത്രക്കാർ പോകാഞ്ഞതും

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്

കോഴിക്കോട്: ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കൂടാതെ ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: ഒറ്റപ്പെട്ട ശക്തമായ മഴക്കയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ അഞ്ചു ദിവസം യെല്ലോ അലേർട്ട്

കോഴിക്കോട്: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന് കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട്

error: Content is protected !!