Tag: K Sunil

Total 22 Posts

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവാസ് പദ്ധതി; ചക്കിട്ടപാറയിൽ സേവാസ് ഓഫീസ് പ്രവർത്തനം തുടങ്ങി

പേരാമ്പ്ര: ചക്കിട്ടപാറയിൽ സേവാസ് പദ്ധതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌ അധ്യക്ഷനായി. പാർശ്വവത്കൃത മേഖലയിലെ കുട്ടികൾ കൂടുതൽ താമസിക്കുന്ന പഞ്ചായത്തിനെ ദത്തെടുത്ത് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയാണ് സേവാസ്.

പ്രവർത്തകർ കെെകോർത്തപ്പോൾ വീടെന്ന മോഹനന്റെ സ്വപ്നം പൂവണിഞ്ഞു; ചെമ്പനോടയിലെ മോഹനനും കുടുംബത്തിനും ഇനി സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ സുരക്ഷിത്വത്തത്തിൽ താമസിക്കാം

പേരാമ്പ്ര: ചെമ്പനോടയിലെ മുട്ടുചിറയ്ക്കൽ മോഹനനും കുടുംബവും ഇനി സമാധാനത്തോടെയുറങ്ങും. സ്വന്തമായി വീടെന്ന സ്വപ്നത്തിന് സി.പി.എം പ്രവർതതകർ കൂട്ടായെത്തിയതോടെ സ്വപ്നം സാക്ഷാത്ക്കാരിക്കാനായി. ചെമ്പനോട താഴെ അങ്ങാടി ബ്രാഞ്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. മോഹനനും കുടുംബത്തിനും സി.പി.എം നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ

പ്രയാസമേറിയ യാത്രയുടെ കാലം കഴിഞ്ഞു; പതിമൂന്ന് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച സെന്റ്‌മേരീസ് പനക്കച്ചാലില്‍ റോഡ് തുറന്നു

ചക്കിട്ടപ്പാറ: സെന്റ്‌മേരീസ് പനക്കച്ചാലില്‍ റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്. വാര്‍ഡ് മെംമ്പര്‍ സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. ബിജു.കെ.എ, രാജന്‍ പി.കെ, ജേക്കബ് തേരകത്തിങ്കല്‍, ജോസ് കണ്ണന്‍ചിറ, നിഷ ജയിസണ്‍ എന്നിവര്‍ സംസാരിച്ചു.

കാത്തിരിപ്പിന് വിരാമം, ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം യാഥാർത്ഥ്യത്തിലേക്ക്; പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി

പേരാമ്പ്ര: പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.96 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പോലീസ് കണ്‍സ്ട്രക്ഷന്‍

‘വളർത്തു മൃ​ഗങ്ങളെ ആക്രമിച്ച് നാട്ടിൽ ഭീതിവിതച്ച തെരുവുനായയെ കൊല്ലാൻ ഉത്തരവിട്ടു’; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെ ആദരിച്ച് മലബാർ മ്യുസിക്

ചക്കിട്ടപാറ: പേ പിടിച്ച് ആക്രമകാരിയായ നായയെ കൊല്ലാൻ ഉത്തരവിട്ട ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെ ആദരിച്ച് മലബാർ മ്യുസിക്. പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച തെരുവുനായയെയാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിട്ടത്. ജൂലെെ പകുതിയോടെയിലാണ് സംഭവം നടന്നത്. നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തലങ്ങും വിലങ്ങും ഓടിയ നായ പ്രദേശവാസികളിൽ

അക്രമകാരികളായ പട്ടികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണം, അല്ലാതെ തെരുവുനായ പ്രശ്‌നത്തിന് പരിഹാരമില്ലെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍

ചക്കിട്ടപ്പാറ: അക്രമകാരികളായ പട്ടികളെ വെടിവെച്ചുകൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ മാത്രമേ തെരുവുനായ പ്രശ്‌നം പരിഹരിക്കാനാവൂവെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു. അങ്ങനെ തയ്യാറായില്ലെങ്കില്‍ തെരുവുനായ ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പേ പിടിച്ച നായകള്‍ പൈശാചികമായാണ് തെരുവില്‍ ജനങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അക്രമകാരികളായ പട്ടികളെ കൊല്ലാന്‍

”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു

ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ

‘പുതിയ സംരഭകർക്ക് ഒരാഴ്ചയ്ക്കകം ലെെസൻസ്’; ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ച് ചക്കിട്ടപാറ പഞ്ചായത്ത്

പേരാമ്പ്ര: സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 29 പേര്‍ക്ക് ലോണ്‍ ലഭ്യമാക്കുന്നതിനായി ശുപാര്‍ശ നല്‍കി. ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ലത, ഗ്രാമീണ്‍

വളർത്തുമൃ​ഗങ്ങളെ ആക്രമിച്ച് പ്രദേശത്ത് ഭീതിവിതച്ച പേപ്പട്ടിയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിര കേസെടുത്ത് പോലീസ്

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച ഭ്രാന്തൻ നായയെ വെടി വെച്ചു കൊല്ലാൻ ഉത്തരവിട്ടതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ആനിമൽ വെൽഫെയർ ബോർഡിന്റെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കെ.സുനിലിൽ നിന്ന് പോലീസ് മൊഴിയെടുത്തു. തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്റെ ലൈസൻസും

നാട്ടിലാകെ ഭീതി വിതച്ച ഭ്രാന്തന്‍ നായയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, ഉത്തരവ് നടപ്പിലാക്കി നായയെ വെടിവെച്ച് കൊന്ന് മുണ്ടയ്ക്കല്‍ ഗംഗാധരന്‍

പേരാമ്പ്ര: തിങ്കളാഴ്ച പകലും രാത്രിയിലുമായി ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച നായയെ വെടിവെച്ചുകൊന്നു. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തലങ്ങും വിലങ്ങും ഓടിയ നായയെ സംബന്ധിച്ച ആശങ്ക വാര്‍ഡ് മെമ്പര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നായയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ലൈസന്‍സുള്ള തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ്

error: Content is protected !!