പ്രയാസമേറിയ യാത്രയുടെ കാലം കഴിഞ്ഞു; പതിമൂന്ന് ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച സെന്റ്‌മേരീസ് പനക്കച്ചാലില്‍ റോഡ് തുറന്നു


ചക്കിട്ടപ്പാറ: സെന്റ്‌മേരീസ് പനക്കച്ചാലില്‍ റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

വാര്‍ഡ് മെംമ്പര്‍ സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. ബിജു.കെ.എ, രാജന്‍ പി.കെ, ജേക്കബ് തേരകത്തിങ്കല്‍, ജോസ് കണ്ണന്‍ചിറ, നിഷ ജയിസണ്‍ എന്നിവര്‍ സംസാരിച്ചു.