Tag: kappad

Total 14 Posts

കാപ്പാട് സ്വദേശി റിയാദില്‍ അന്തരിച്ചു

പൂക്കാട്: കാപ്പാട് സ്വദേശി റിയാദില്‍ അന്തരിച്ചു. കാച്ചിലോടി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് ആണ് റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സിറ്റിയില്‍ മരിച്ചത്. നാല്‍പ്പതുവയസായിരുന്നു. പരേതരായ മൊയ്തീന്‍ കോയയുടെയും റുഖിയയുടെയും മകനാണ്. ഭാര്യ: സൗദാബി. മക്കള്‍: മുഹമ്മദ് സനീന്‍, ആസിയ സുല്‍ഫ, എല്‍സിന്‍ മുഹമ്മദ്.  

കാപ്പാടെ ഏഴു വയസുകാരനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം; ഉമ്മ പൊലീസ് കസ്റ്റഡിയിൽ

ചേമഞ്ചേരി: കാപ്പാട് കഴിഞ്ഞ ദിവസം മരിച്ച ഏഴു വയസുകാരന്റെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ ഉമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പിക്കണ്ടി ‘തുഷാര’യില്‍ ഹംദാന്‍ ഡാനിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡാനിഷിന്റെ ഉമ്മ ജുമൈലയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ഉമ്മയെ കസ്റ്റഡിയിലെടുത്തതായി അത്തോളി സി.ഐ മുരളി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അവരെ

കാപ്പാട് തോണി മറിഞ്ഞു, തകര്‍ന്നു; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

കൊയിലാണ്ടി: കാപ്പാട് തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാപ്പാടിനും പൊയില്‍ക്കാവിനും ഇടയിലാണ് അപകടം നടന്നത്. കാപ്പാട് സ്വദേശികളായ മിത്രന്‍, ശിവാനന്ദന്‍, പ്രഭീഷ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ തോണി തകരുകയും, മീന്‍ വല നഷ്ടപ്പെടുകയും ചെയ്തു. മറ്റ് തോണിക്കാരും, നാട്ടുകാരും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളികളെ

പതിറ്റാണ്ടിലെ വലിയ കടല്‍ക്ഷോഭം; കാപ്പാട് വിനോദ സഞ്ചാര കേന്ദ്രവും കടലെടുക്കുന്നു, വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. ഇന്നലെ കാപ്പാട് തീരദേശ റോഡ് തകര്‍ന്നു. കാപ്പാട് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിന് ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചതിനെ തുടർന്ന് നവീകരിച്ച ഭാഗങ്ങൾ പലതും കടലാക്രമണ ഭീഷണിയിലാണ്. തിരമാലകള്‍ പതിച്ചതിനെ തുടര്‍ന്ന് കാപ്പാട് തീര റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വിനോദ

കാപ്പാട് മീത്തലോട്ടിൽ താമസിക്കും അഴീക്കൽ അഹമ്മദ് അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് മീത്തലോട്ടിൽ താമസിക്കും അഴീക്കൽ അഹമ്മദ് (59) അന്തരിച്ചു. ഭാര്യ: മുംതസ്. മക്കൾ: മുഫീദ, മുനീറ. മരുമക്കൾ: ഫൈസൽ കാപ്പാട്,ഷഹൽ പള്ളിക്കര. സഹോദരങ്ങൾ:ഫാത്തിമ, പരേതരായ അബുബക്കർ, കുഞ്ഞാമിന.

ചേമഞ്ചേരി കാപ്പാട് മീത്തലെ കുന്നുമ്മൽ കൈച്ചുമ്മ അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് മീത്തലെ കുന്നുമ്മൽ കൈച്ചുമ്മ (74) അന്തരിച്ചു. ഭർത്താവ്: പരേതനായ അബു. മക്കൾ: മുഹമ്മദ്, ശരീഫ, സുബൈദ, മൂസക്കോയ. മരുമക്കൾ: റംല, റസാഖ്, അസീസ്. സഹോദരങ്ങൾ: അഹമ്മദ് കോയ, മൊയ്ദീൻ കോയ.

മരുന്ന് കുത്തകകള്‍ക്ക് കൊള്ളലാഭത്തിന് ജനങ്ങളെ കുരുതി കൊടുക്കരുത്; കേന്ദ്രനയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം

കാപ്പാട്: സി.പി.ഐ.എം കാപ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവാക്സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മരുന്ന് കുത്തകകള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ ജനങ്ങളെ കുരുതി കൊടുക്കരുത്. സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എം നൗഫല്‍, അശോകന്‍ കോട്ട്, പി

എന്താണ് മാസപ്പിറവി? ആ സംശയത്തിനുള്ള മറുപടി ഇവിടെയുണ്ട്. ഇത്തവണയും മാസപ്പിറവി കണ്ടത് കാപ്പാട്

ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. ശഅബാന്‍ മാസം 29 ന് രാത്രി ചന്ദ്ര ദര്‍ശനം ഉണ്ടായാല്‍ പിറ്റേന്ന് റമദാന്‍ ഒന്ന് ആയി കണക്കാക്കുന്നു. റമദാന്‍ 29 ന് ചന്ദ്രപ്പിറവി ഉണ്ടായാല്‍ പിറ്റേന്ന് ശവ്വാല്‍ 1 ന് ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിതര്‍) ആഘോഷിക്കുന്നു. അതേ പോലെ തന്നെ ദുല്‍ ഹിജ്ജ മാസപ്പിറവി

കാപ്പാട് മാസപ്പിറവി കണ്ടു, നാളെ റമളാന്‍ ഒന്ന്, റംസാന്‍ വ്രതത്തിനും നാളെ തുടക്കം

കൊയിലാണ്ടി: കാപ്പാട് റമദാന്‍ ചന്ദ്രക്കല കണ്ടതിനെത്തുടര്‍ന്ന് നാളെ റമളാന്‍ ഒന്ന്. കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസിയാണ് മാസപ്പിറവി കണ്ട കാര്യം ഉറപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദും അറിയിച്ചു. റമദാന്‍ മാസ വ്രതാരംഭവും നാളെയാണ്. വെള്ളയിലും ചദ്രക്കല കണ്ടതായി ഖാസിമാര്‍ സ്ഥിരീകരിച്ചു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍

ജലസംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണം, ലോക ജലദിനം ആഘോഷിച്ച് കാപ്പാട് ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂള്‍

കാപ്പാട് : കുടിവെള്ളം മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ മൗലിക കര്‍ത്തവ്യമാണെന്ന് ദേശീയ പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.പി.ഉദയ് കുമാര്‍ .കാപ്പാട് ഗവ. മാപ്പിള യു.പി.സ്‌കൂളില്‍ ‘ജലം ജീവാമൃതം’ വിദ്യാഭ്യാസ പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രകൃതി – ജലസംരക്ഷണത്തിനായി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കണം. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശികുമാര്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു.

error: Content is protected !!