Tag: Kozhikode Medical College

Total 18 Posts

ഗവ. മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകൾ; അറിയാം, കോഴിക്കോട് ജില്ലയിലെ തൊഴിലവസരങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലുള്ള ജോലി ഒഴിവുകൾ അറിയാം. പ്രോജക്ട് എൻജിനീയർ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും. പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം).

”’ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ’ അത്ര തരംതാണ രീതിയില്‍ സംസാരിച്ചു” മൊഴിതിരുത്താന്‍ ആവശ്യപ്പെട്ട് ആ ആറ് ജീവനക്കാർ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പീഡനത്തിന് ഇരയായ യുവതി. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. ജീവനക്കാര്‍ ഓരോരുത്തരായാണ് തന്നെ വന്നുകണ്ട് ഈ രീതിയില്‍ സംസാരിച്ചത്. രണ്ടുദിവസങ്ങളിലായാണ് ഇവര്‍ വന്നതെന്നും യുവതി പറഞ്ഞു. ‘മാനസികമായി അങ്ങേയറ്റം ഹരാസ് ചെയ്യുകയായിരുന്നു. എന്നോട് പറഞ്ഞത് ‘ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ. അത്രത്തോളം മോശമായി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ്: കാനൂല പോലും നീക്കിയില്ലെന്ന് പരാതി

കോഴിക്കോട്: അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അനാദരവ് കാട്ടിയെന്ന് പരാതി. കാനൂല പോലും നീക്കം ചെയ്യാതെയാണ് മൃതദേഹം വിട്ടുനല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. വയനാട് പനമരം പുതൂര്‍കുന്ന് കോളനിയിലെ പത്തൊന്‍പതുകാരന്‍ അഭിജിത്താണ് അരിവാള്‍ രോഗത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് അഭിജിത്ത് മരണപ്പെട്ടിരുന്നത്. രണ്ട് ദിവസം മുമ്പാണ്

രണ്ട് യുവാക്കളുടെ അറ്റ് വീണ കൈപ്പത്തി അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു; വിജയകരമായനേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി

കോഴിക്കോട്: രണ്ട് യുവാക്കള്‍ക്ക് പുതുജീവനേകി അറ്റുപോയ കൈകള്‍ വിജയകരമായി തുന്നിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗമാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. സംഘര്‍ഷത്തില്‍ വെട്ടേറ്റ തൃശൂര്‍ ചെറുതുരുത്തി നിബിന്റെ (22) വലതുകൈപ്പത്തിയും തടിമില്ലില്‍ ജോലിക്കിടെ അസം ഐനൂര്‍ സ്വദേശി അയിനൂറി(22)ന്റെ ഇടതുകൈപ്പത്തിയും പൂര്‍ണമായും വേര്‍പെട്ടിരുന്നു. ഇത്തരം കേസുകള്‍ തിരിച്ചയച്ചിരുന്ന പതിവുരീതിയില്‍നിന്ന് മാറി

പ്ലസ് ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസിലിരുന്നത് നാട്ടുകാരെ ബോധ്യപ്പെടുത്താനെന്ന് കണ്ടെത്തല്‍; നടപടികള്‍ അവസാനിപ്പിച്ച് പൊലീസ്

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ നടപടി. നാട്ടുകാര്‍ക്കിടയില്‍ മാനഹാനി ഭയന്നും അവരെ ബോധ്യപ്പെടുത്താനുമാണ് പെണ്‍കുട്ടി എം.ബി.ബി.എസ് ക്ലാസിലിരുന്നതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവമിങ്ങനെ: കഴിഞ്ഞ നീറ്റ് പരീക്ഷ പെണ്‍കുട്ടിക്ക് എളുപ്പമായി തോന്നിയിരുന്നു. ഉയര്‍ന്ന റാങ്ക്

ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; ഒരു മാസമായി ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു

വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയൽ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കർഷകനായ സത്യൻ നെൽ വിത്തെടുക്കാൻ പോകുന്നതിനിടയിൽ സഞ്ചരിച്ച ഓട്ടോയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികനെ തിരിച്ചറിയാനായില്ല. ഫറൂഖ് ടൗൺ പരിസരത്ത് അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ആണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബ്ദുൾഖാ​ദർ എന്നാണ് പേര് പറഞ്ഞിരുന്നത്. ഏകദേശം അറുപത്തിയെട്ടു വയസ്സ് പ്രായം തോന്നും. ഇയാളെ കുറിച്ച് എന്തെങ്കിലും വിവിരം ലഭിക്കുന്നവർ 0495-2482230, 9497942005 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് ഫറൂഖ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയിലായിരുന്ന കൂടരഞ്ഞി സ്വദേശിനി മരിച്ചു; മരണ കാരണം മരുന്ന് മാറ്റി കുത്തിവെച്ചതെന്ന് ബന്ധുക്കൾ

കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയെത്തുടർന്നു ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുടരിഞ്ഞി സ്വദേശിനിയായ ബിന്ദുവാണ് മരിച്ചത്. നാല്പത്തിയഞ്ചു വയസ്സായിരുന്നു. മരുന്ന് മാറി കുത്തിയതിനാലാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെ വൈകിട്ട് പനിയെ തുടർന്നാണ് ബിന്ദു ആശുപത്രിയിലെത്തിയത്. ക്യാഷുവാലിറ്റിയിൽ കാണിച്ചതിനെ തുടർന്ന് പനി കൂടുതലായതിനാൽ

2017ല്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി, സംഭവമറിയാതെ യുവതി കഴിഞ്ഞത് ആറുവര്‍ഷം; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി പന്തീരങ്കാവ് സ്വദേശിനി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിര ഗുരുതരമായ ഒരു ആരോപണമായി പന്തീരങ്കാവ് സ്വദേശിനി. 2017 ല്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതായാണ് പരാതി. അതിന് ശേഷം ആയിരുന്നു യുവതിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. ആരോഗ്യപ്രശ്‌നം കൂടിവന്നതോടെ നിരവധി ആശുപത്രികളില്‍ യുവതി ചികിത്സതേടിയിരുന്നു. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ ക്യാന്‍സറോ ബാധിച്ചതായിരിക്കും എന്നു

റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റു, സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു കോഴിക്കോട് മെഡിക്കൽ കേളേജിൽ രോ​ഗി മരിച്ചു

കോഴിക്കോട്: സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ സ്കൂട്ടറിടിച്ച് പരുക്കേറ്റയാൾ മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ(66) ആണ് മരിച്ചത്. കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. വാതിൽ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ

error: Content is protected !!