Tag: Malappuram

Total 28 Posts

മലപ്പുറം നിലമ്പൂരില്‍ നൂറ് കുപ്പി വിദേശ മദ്യം പിടികൂടി

മലപ്പുറം: നിലമ്പൂരില്‍ വിദേശ മദ്യം പിടികൂടി. അനധികൃതമായി സൂക്ഷിച്ച നൂറ് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. അകമ്പാടം മൈലാടിപ്പൊട്ടി സ്വദേശി വടക്കെപുറം മുജീബ് റഹ്‌മാനാണ് മദ്യം സൂക്ഷിച്ചതെന്ന് എക്‌സൈസ് ഉദ്യേഗസ്ഥര്‍ പറഞ്ഞു.തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അവധിയായതിനാല്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ വാങ്ങി സൂക്ഷിച്ചു വച്ച മദ്യമാണ് പിടികൂടിയത്. ജില്ലയില്‍ പരിശോധന കര്‍ശനമാക്കി.

മലപ്പുറം വളാഞ്ചേരിയില്‍ ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു

മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10 മുതല്‍ കാണാതായത്. പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് 10 ന് പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് സുബിറ. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള

പതിനാലുകാരിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു; മലപ്പുറത്ത് രണ്ട് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലു വയസുകാരിക്ക് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പെലീസിന്റെ പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ ഇനിയും മൂന്ന് പ്രതികളെ പിടികൂടാനുണ്ട്. ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കിയ ശേഷം തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ആദ്യം പ്രധാനപ്രതി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് കുട്ടിക്ക് കഞ്ചാവും

മലപ്പുറത്ത് ഫുട്ബോൾ അക്കാദമി: ഐ.എം.വിജയൻ ഡയരക്ടർ; സർക്കാർ ഉത്തരവിറങ്ങി

മലപ്പുറം: മലപ്പുറത്ത് എംഎസ്പി കേന്ദ്രീകരിച്ച് ഫുട്ബോൾ അക്കാദമി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. ഐ.എം.വിജയനെ അക്കാദമി ഡയരക്ടറായി സർക്കാർ ഉത്തരവിറക്കി. കേരളത്തിലെ കുട്ടികളെ രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ താരങ്ങളായി വളർത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. തീരുമാനം വന്നതിനു ശേഷം ഐ.എം.വിജയൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചു. സർക്കാർ എല്ലാ

മലപ്പുറത്ത് ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ്

മലപ്പുറം : പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധോയരാക്കി. അപ്പോഴാണ് 150 വിദ്യാര്‍ഥികള്‍ക്കും 34

ഫുട്ബോളിന്റെ മെക്കയിൽ ഷറഫലി ഇറങ്ങുന്നു; നേട്ടം കൊതിച്ച് സിപിഎം

മലപ്പുറം: മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടയില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാൻ സിപിഎം തയ്യാറെടുക്കുന്നു. ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സജീവമാകുമ്പോൾ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ താരം യു.ഷറഫലിയെ ഏറനാട്ടില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. അരീക്കോട് സ്വദേശിയാണ് ഷറഫലി. കഴിഞ്ഞ ദിവസം മലപ്പുറത്ത് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു. സ്ഥിരം ജയിക്കുന്ന സീറ്റുകള്‍ക്ക് പുറമേ ചിലത്

മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം; രാഷ്ട്രീയ കൊലപാതകമല്ല, കുടുംബ വഴക്കെന്ന് പോലീസ്

മലപ്പുറം: മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചത് രാഷ്ട്രീയ സംഘര്‍ഷത്തേത്തുടര്‍ന്നല്ലെന്ന് പൊലീസ്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ സമീറിന് കുത്തേല്‍ക്കുകയായിരുന്നെന്ന് പാണ്ടിക്കാട് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച രാത്രിയില്‍ ഒറവുംപുറം അങ്ങാടിയില്‍ വച്ചാണ് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റതെന്നും പൊലീസ് പ്രതികരിച്ചു. ഇരുപത്താറു വയസ്സുകാരനായ

മലപ്പുറം കീഴാറ്റുരില്‍ ഇരുപത്തൊമ്പതുകാരനെ കുത്തികൊന്നു

മലപ്പുറം: കീഴാറ്റൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇരുപത്തൊമ്പത് വയസ്സുള്ള ഓവുംപുറത്ത് ആര്യാടന്‍ സമീര്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സമീറിനെ ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ സമീറിന്റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ട്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് യുഡിഎഫിന്റെ ആരോപണം. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം – യുഡിഎഫ് സംഘര്‍ഷം

error: Content is protected !!