Tag: Malappuram

Total 28 Posts

മലപ്പുറം സ്വദേശിയായ യുവാവിനെ ജിദ്ദയില്‍ വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ വലിയപറമ്പ് സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞലവി ഉണ്ണീന്‍ നമ്പ്യാടത്തിനെ ആണ് ജിദ്ദയിലെ അല്‍ സാമറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തി അഞ്ച് വയസ്സാണ്. ജിദ്ദയില്‍ അല്‍മംലക സ്‌ക്രാപ്പ് എന്ന സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ പണം മാര്‍ക്കറ്റില്‍നിന്ന് ശേഖരിച്ച് തന്റെ കാറില്‍ മടങ്ങുന്നതിനിടെ അജ്ഞാതര്‍

മാനസയുടെ കൊലപാതകത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളത്തിന് അടുത്ത് വളയംകുളം സ്വദേശിയായ വിനീഷ് ആണ് ആത്മഹത്യ ചെയ്തത്. 33 വയസായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിലാണ് ഇന്ന് വിനീഷിനെ കണ്ടെത്തിയത്. തൻ്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ

വണ്ടൂരില്‍ ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി

കോഴിക്കോട്‌:മലപ്പുറം വണ്ടൂരിൽ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഇറക്കിവിട്ടു. സംഭവത്തിൽ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂർ പോലീസ് കേസെടുത്തു. മദ്യപിച്ച് വന്ന് വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവായിരുന്നു. യുവാവിനെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനും കേസെടുത്തിട്ടുണ്ട്.

മലപ്പുറത്ത് മർദ്ദിച്ചതിന് പൊലീസിൽ പരാതി നൽകിയ ഭാര്യയെ മഴു കൊണ്ട് വെട്ടി ഭർത്താവ്

മലപ്പുറം: ഭാര്യയെ മഴുകൊണ്ട് വെട്ടി ഭർത്താവ്. മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ മഴു ഉപയോഗിച്ച്‌ വെട്ടിയത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന

മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട; ഒരു കോടി രൂപയുടെ മയക്ക്മരുന്നുകൾ പിടിച്ചെടുത്തു

മലപ്പുറം: ട്രിപ്പിൾ ലോക്ഡൗണിനിടെ മലപ്പുറത്ത് വൻ ലഹരി വേട്ട. ഒരു കോടി രൂപയുടെ മയക്കു മരുന്നാണ് ഇന്ന് ജില്ലയിൽ നിന്നും പോലീസ് സംഘം കണ്ടെടുത്തത്. വിദ്യാർഥികളെയും യുവാക്കൾക്കളെയും ലക്ഷ്യമിട്ടെത്തിച്ച ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോഴിച്ചെന പരേടത്ത് വീട്ടിൽ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കൻകുഴി

മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായി അടച്ചിടും

മലപ്പുറം: മലപ്പുറം ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. ചരക്ക് ഗതാഗതത്തിന് തടസമില്ല. മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്നും കൊവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ട്രിപ്പിള്‍ ലോക് ഡൗണ്‍ തുടരുന്ന കേരളത്തിലെ ഏക ജില്ല മലപ്പുറമാണ്. അതിനിടയിലാണ് ജില്ല ഇന്ന് പൂര്‍ണമായും അടച്ചിടാന്‍ തീരുമാനമായത്. അടിയന്തര മെഡിക്കല്‍

രാത്രിയാത്രാ നിരോധനം; മൈസൂരു- കോഴിക്കോട് പാതയാക്കിയുള്ള പുതിയ അലൈന്‍മെന്റിന് തത്വത്തില്‍ അംഗീകാരം

കോഴിക്കോട്: രാത്രിയാത്രാ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മൈസൂരുവില്‍നിന്നു മലബാറി ലേക്ക് നിര്‍മിക്കുന്ന പുതിയ ദേശീയപാത പദ്ധതിയില്‍നിന്ന് മലപ്പുറത്തെ ഒഴിവാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഭാരത്മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ച പാത, മൈസൂരുവിലെ വാജ്‌പേയി സര്‍ക്കിളില്‍ ആരംഭിച്ച് മലപ്പുറം നഗരത്തിലെ കിഴക്കേത്തലയില്‍ അവസാനിക്കുന്ന രീതിയിലാണ് ആദ്യ ഘട്ടത്തില്‍ അലൈന്‍മെന്റ് തയാറാക്കിയിരുന്നത്. എന്നാല്‍ പാതയില്‍ ട്രാഫിക് സര്‍വേ നടത്തിയ ഏജന്‍സി മൈസൂരു-കോഴിക്കോട്

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു. എടവണ്ണ കിഴക്കെ ചാത്തല്ലൂരിൽ ചോലാർ മലയിലാണ് സംഭവം നടന്നത്. ആദിവാസി കോളനിയിലെ കുടുഞ്ഞി 69 വയസ്സ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മൃതദേഹം അരക്കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു

മലപ്പുറം: ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്നുമരണം. മലപ്പുറം കുണ്ടുതോടില്‍ സ്വര്‍ണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരനാണ് മരിച്ചത്. മലപ്പുറം രാമപുരത്തെ കൊങ്ങുംപാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം ആണ് മരിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശിയും തച്ചമ്പാറ പഞ്ചായത്ത് മുന്‍ അംഗവുമായ ഗണേഷ് കുമാറാണ് മരിച്ചത്. കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മലപ്പുറം: ഇരിമ്പിളിയത്ത് തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെങ്കണ്ണിത്തൊടി സൈനുല്‍ ആബിദിന്റെ മകന്‍ മുഹമ്മദ് സവാദാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാര്‍ക്കൊപ്പം രാവിലെ 11 മണിയോടെ തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ സവാദ് ഒഴുക്കില്‍പ്പെടുകയായിരുന്നു. വീട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സവാദ് മുങ്ങിപ്പോവുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സവാദിനെകരയ്ക്ക് കയറ്റിയത്. ഉടന്‍ നടക്കാവിലുള്ള

error: Content is protected !!