Tag: MEPPAYYUR

Total 76 Posts

”അതായിരുന്നു മേപ്പയ്യൂരിലെ കോടിയേരിയുടെ അവസാന പരിപാടി; മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചത് വീണ്ടും വരാനുള്ള ആഗ്രഹം, ആ വാക്കുകള്‍ വരച്ചിട്ട് ഞങ്ങള്‍ കാത്തിരുന്നു” കോടിയേരിയുടെ മേപ്പയ്യൂരിലെ പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍

ടി.പി. രാമകൃഷ്ണനോടൊപ്പമാണ് അന്ന് എ. കെ.ജി സെന്ററില്‍ കോടിയേരിയുടെ മുറിയിലേക്ക് കാലെടുത്ത് വെച്ചത്. അതിഥി കസേരകള്‍ നിറഞ്ഞ മുറിയില്‍ ഏകനായി സഖാവ്. പേന ചലിക്കുന്നതിനിടെ ഇടത് കൈ കൊണ്ട് കസേര ചൂണ്ടി ഇരിക്കാനുള്ള ക്ഷണം. വിഷയം അവതരിപ്പിച്ചത് ടി.പി. അഞ്ച് സ്‌നേഹ വീടുകളുടെ താക്കോല്‍ ദാനത്തിന് എത്തണമെന്ന അഭ്യര്‍ഥന ഡയറിയിലെ പേജുകള്‍ മറിച്ച് തിയ്യതി ഉറപ്പിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി; അണിചേര്‍ന്നത് നൂറുകണക്കിനാളുകള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ ഭരണ സമതി അംഗങ്ങള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, ആരോഗ്യ വകുപ്പ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, എസ്.പി.സി വ്യാപാരികള്‍, എന്നിവരുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറ് കണക്കിനുപേര്‍ പങ്കെടുത്തു. റാലിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്

ഹര്‍ത്താല്‍ അക്രമം: മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ജനകീയമുക്ക് സ്വദേശി

മേപ്പയ്യൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ജനകീയ മുക്ക് കൊയിലമ്പത്ത് വീട്ടില്‍ സഹല്‍.പി. (35) ആണ് അറസ്റ്റിലായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. നേരത്തെ മേപ്പയ്യൂര്‍ മുണ്ടയോട്ടില്‍ സിദ്ദീഖ് (45) കീഴ്പപയ്യൂര്‍ മാരിയം വീട്ടില്‍ ജമാല്‍ (45),

പേരാമ്പ്രയ്ക്ക് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂപോയിന്റ് കാണണ്ടേ!

മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്. രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍

വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; മരിച്ചത് പഞ്ചായത്ത് മെമ്പറുടെ മകൻ

മേപ്പയ്യൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിനാണ് മരണപ്പെട്ടത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഡി.വൈ.എഫ്.ഐയുടെ സജീവന പ്രവര്‍ത്തകനാണ് അഭിന്‍. മേപ്പയ്യൂര്‍ പഞ്ചായത്തംഗം ശ്രീജയുടെ മകനാണ്. അച്ഛന്‍: ബാലകൃഷ്ണന്‍.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ

മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് തുടക്കമായി. ജനകീയ മുക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 20

കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്ന വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ദീര്‍ഘകാലം കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ആസ്യ മക്കള്‍: അബ്ദുറഹിമാന്‍, അബുബക്കര്‍, സാഹിറ. മരുമക്കള്‍: ഇബ്രായി, സീനത്ത്, ആയിഷ സഹോദരങ്ങള്‍: അബ്ദുള്ള, ഇസ്മയില്‍, പാത്തുമ്മ, കുഞ്ഞിയശ, പരേതരായ കുഞ്ഞിമൊയ്തീന്‍ ഹാജി, പക്കര്‍ മാസ്റ്റര്‍, ഇബ്രായി, അസയിനാര്‍, മൂസ, അബുബക്കര്‍, പകൃച്ചി ഉമ്മ, ബിയ്യ

മേപ്പയ്യൂര്‍ ഉന്തുമ്മല്‍ ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

മേപ്പയ്യൂര്‍: ഉന്തുമ്മല്‍ ഭാഗത്തുനിന്നും ഒമ്‌നി വാനിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മേപ്പയ്യൂര്‍ ബാങ്ക് റോഡില്‍ തെക്കെ വലയി പറമ്പില്‍ ഷാജിയുടെ പന്ത്രണ്ട് വയസുള്ള മകനെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞായറാഴ്ച ഉച്ചയോടെ മകന്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവമെന്ന് കുട്ടിയുടെ അമ്മ സുജ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വിദ്യാര്‍ഥികള്‍ വായിച്ചുവളരട്ടെ; വി.ഇ.എം.യു.പി സ്‌കൂളില്‍ ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് തുടക്കമായി

മേപ്പയ്യൂര്‍: വിദ്യാര്‍ത്ഥികളില്‍ വായനാ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്ന് വേണ്ടി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കൊണ്ടുവന്ന ‘എന്റെ പുസ്തകം: എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടി’ പദ്ധതിക്ക് മഞ്ഞക്കുളത്ത് തുടക്കമായി. മഞ്ഞക്കുളം വി.പി.കൃഷ്ണന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെയും വി.ഇ.എം.യു.പി.സ്‌ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. വി.ഇ.എം.യു.പി സ്‌ക്കൂളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ.എ.സുപ്രഭ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ.രതീഷ് അധ്യക്ഷനായി.

ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം മുസ്‌ലിം ലീഗിന്റെ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 21 മുതല്‍ പേരാമ്പ്രയില്‍; പ്രചരണാര്‍ത്ഥം മേപ്പയ്യൂരില്‍ പദയാത്ര

മേപ്പയ്യൂര്‍: സെപ്റ്റംബര്‍ 21 മുതല്‍ 25വരെ ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം എന്ന രാഷ്ട്രീയപ്രമേയത്തെ അസ്പദമാക്കി മുസ്‌ലിം ലീഗ് നടത്തുന്ന കണ്‍വന്‍ഷന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂരില്‍ പദയാത്ര സംഘടിപ്പിക്കാന്‍ തീരുമാനം. മുസ്‌ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് സെപ്ഷ്യല്‍ കണ്‍വന്‍ഷന്‍ നടക്കുക. കണ്‍വെഷനില്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്നുള്ള ശാഖാ കമ്മിറ്റികളുടെയും

error: Content is protected !!