പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ


മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് തുടക്കമായി. ജനകീയ മുക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 20 മുതൽ 26 വരെയാണ് പേരാമ്പ്ര നിയോജക മണ്ഡലം സമ്മേളനം നടക്കുന്നത്.

എ.വി.അബ്ദുല്ല, ടി.കെ.എ.ലത്തീഫ്, ജാഥാ വെസ് ക്യാപ്റ്റൻ എം.എം.അഷറഫ്, അൻവർ കുന്നങ്ങാത്ത്, കെ.എം.എ.അസീസ്, എം.എം.അഷറഫ്, ഇസ്മായിൽ കീഴ്പോട്ട്, ഐ.ടി.അബ്ദുൽസലാം, മുജീബ് കോമത്ത്, കെ.ലബീബ് അഷറഫ്, എം.കെ.ഫസലുറഹ്മാൻ, ടി.എം.അബദുള്ള, കെ.പി.ഇബ്രാഹിം എന്നിവർ സംസാരിച്ചു.