Tag: O M Nambiar

Total 2 Posts

എന്റെ ജീവിതത്തിലെ ഒ.എം.നമ്പ്യാരുടെ സംഭാവനകള്‍ വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ല- പി.ടി ഉഷ

പയ്യോളി: പ്രശസ്ത കായിക പരിശീലകന്‍ ഒ.എം.നമ്പ്യാരുടെ നിര്യാണത്തില്‍ അനുശോചിച്ച് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യയായിരുന്ന പി.ടി.ഉഷ. തന്റെ ജീവിതത്തിലെ ഒ.എം.നമ്പ്യാരുടെ സംഭാവനകള്‍ വാക്കുകളില്‍ പ്രകടിപ്പിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് പി.ടി.ഉഷയുടെ പ്രതികരണം. ‘എന്റെ ഗുരുവും പരിശീലകനും വഴിവെളിച്ചവുമായ ഒ.എം.നമ്പ്യാരുടെ മരണം ഒരിക്കലും നികത്താനാകാത്ത ഒരു ശൂന്യത സൃഷ്ടിച്ചു. എന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാനാകില്ല’ ഉഷ

കോച്ച് ഒ എം നമ്പ്യാര്‍ പത്മശ്രീ പുരസ്‌ക്കാരത്തിന്റെ നിറവില്‍

വടകര: പി.ടി.ഉഷ എന്ന സ്പ്രിന്റ് റാണിയെ ലോകത്തോളം വളര്‍ത്തിയ കോച്ച് ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ക്ക് പത്മശ്രീ പുരസ്‌ക്കാരം. എണ്‍പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത്. 1985ല്‍ ഒ എം നമ്പ്യാര്‍ക്ക് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചിരുന്നു. കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അത് പത്മശ്രീയിലേക്കെത്താന്‍ മൂന്നര പതിറ്റാണ്ടിലേറെ കാലം വേണ്ടി വന്നു. പ്രായത്തിന്റെ അവശതകളുമായി മണിയൂരിലെ

error: Content is protected !!