Tag: payyoli

Total 87 Posts

തിക്കോടി പെരുമാൾ പുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കീഴൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

പയ്യോളി: ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് അമല്‍ ഹോസ്പിറ്റലിനു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കീഴൂർ കുന്നത്ത് അഭിനന്ദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. അപകടത്തിൽ രണ്ടു യുവാക്കൾക്ക് കൂടി പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ അഭിനന്ദിനെ ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകുകയും ശേഷം കോഴിക്കോട് മെഡിക്കല്‍

പയ്യോളിയില്‍ വീട്ടുമുറ്റത്തെ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണു; കിണറിനു തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ വീഴാതെ കിട്ടിയത് ഭാഗ്യം!

പയ്യോളി: നെല്ലിയേരി മാണിക്കോട്ട് വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. നെല്ലിയേരി മാണിക്കോത്ത് കൃഷ്ണ കൃപയില്‍ ഉണ്ണിക്കൃഷ്ണ പണിക്കരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. വെറും ആറുവര്‍ഷത്തെ പഴക്കം മാത്രമേ കിണറിനുള്ളൂ. പുലര്‍ച്ചെ വീടിനു പുറത്തുനിന്നും വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. കിണറിന് തൊട്ടടുത്ത്കാര്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ കാറിന്

ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളിയാണ് നാസര്‍. ഒരു വര്‍ഷത്തോളം നാട്ടില്‍നിന്ന ശേഷം രണ്ടരമാസം മുമ്പാണ് തിരിച്ചെത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി

പയ്യോളിയില്‍ നിയന്ത്രണം വിട്ട ബസ് മൂന്ന് ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു (വീഡിയോ കാണാം)

പയ്യോളി: പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. എക്‌സ്‌പോ ടൈലേഴ്‌സിനു മുന്നില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പേരാമ്പ്രയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളെ ബസ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു. വീഡിയോ കാണാം:

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മലദ്വാരത്തില്‍ കാപ്സ്യൂളുകളിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പയ്യോളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും പോലീസിന്റെ സ്വര്‍ണ വേട്ട. മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചപയ്യോളി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പയ്യോളി സ്വദേശി നൗഷ് കെ.പി, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ പയ്യോളി സ്വദേശി നൗഷ്

പയ്യോളിയില്‍ വാഹനാപകടം; ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പയ്യോളി: പൊയില്‍ക്കാവിലെ ദേശീയപ്രിയ ഹോട്ടല്‍ ഉടമ മോഹന്‍ദാസ് പയ്യോളി വാഹനാപകടത്തില്‍ മരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ പയ്യോളി ടൗണിലായിരുന്നു അപകടം. മാഹിയിലേക്ക് പോകുകയായിരുന്ന മോഹന്‍ദാസിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പയ്യോളി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ്

പയ്യോളിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു

പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. മണിയൂര്‍ എലിപ്പറമ്പത്ത് മുക്കിന് സമീപം കുന്നുമ്മല്‍ ശശിധരന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പയ്യോളി റെയില്‍ സ്റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്സ്പ്രസ് തട്ടിയായിരുന്നു മരണം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

നിരോധിത എം.ഡി.എം.എ മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പയ്യോളി: നിരോധിത മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ . പയ്യോളി ഫൗസിയ മൻസിലിൽ മുഹമ്മദ് ഫാസിൽ (26) ആണ് പിടിയിലായത്. 720 മി. ഗ്രാം എം.ഡി.എം.എയും 92 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്ന് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലായത്. പയ്യോളി ബിസ്മി നഗറിൽ നിന്ന്

പയ്യോളി അയനിക്കാട് ബി എഡ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പയ്യോളി: പയ്യോളി: അയനിക്കാട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കുരിയാടി താരമ്മല്‍ കെ.ടി രാജന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. ഇരുപത്തി രണ്ട് വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് രണ്ടേ മുക്കാലോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സവിത. സഹോദരി: അമ്പിളി.

പയ്യോളിയില്‍ ചലച്ചിത്ര ക്യാമ്പിന് തുടക്കമായി; പ്രദര്‍ശന ചിത്രങ്ങളും സമയക്രമവും അറിയാം

പയ്യോളി: ദ്വിദിന ചലച്ചിത്ര ക്യാമ്പിന് പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ക്യാമ്പ് ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളിയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യ സംഘമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു.ഹേമന്ത്

error: Content is protected !!