Tag: plus one

Total 8 Posts

പ്ലസ് വൺ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു; കൂടുതൽ വിവരങ്ങളറിയാം

കോഴിക്കോട്: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമർപ്പണം ഇന്ന് രാവിലെ 10ന് ആരംഭിച്ചു. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ആണ് ഈ ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാവുന്നത്. സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം ലഭിച്ചവർക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനത്തിന്

അലോട്ട്മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ അഡ്മിഷന്‍ ഉറപ്പാക്കണം; പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. അവസാനഘട്ട അലോട്ട്മെന്റ് ഇന്ന് പൂര്‍ത്തികരീച്ച് നാളെ തന്നെ ക്ലാസുകള്‍ തുടങ്ങുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്‌കൂളില്‍ സ്ഥിര പ്രവേശനം നേടണം.

പ്ലസ് വണ്‍ മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു; വ്യാഴാഴ്ച്ച മുതല്‍ ക്ലാസ് തുടങ്ങും

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഹയര്‍ സെക്കന്‍ഡറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്മെന്റില്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ രണ്ട് അലോട്മെന്റുകള്‍ക്ക് ശേഷം പട്ടികവിഭാഗം ഒഴികെയുള്ള സംവരണ സീറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ജനറല്‍ സീറ്റായി പരിഗണിച്ചിട്ടുണ്ട്. വിവിധ സംവരണ

പ്ലസ് വണ്‍ രണ്ടാം ഘട്ട പ്രവേശനം ഇന്നും നാളെയും; ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ 2.13 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്ഥിരം, താത്കാലിക പ്രവേശനം നേടി

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാകം വഴിയുള്ള രണ്ടാം ഘട്ട സ്‌കൂള്‍ പ്രവേശനം ഇന്നും നാളെയും നടക്കു. ഇന്ന് രാവിലെ പത്തു മണി മുതല്‍ 17ന് വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശന നടപടികള്‍. തുടരുക. ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ 2.13 ലക്ഷം വിദ്യാര്‍ഥികള്‍ സ്ഥിരം, താത്കാലിക പ്രവേശനം നേടിയിട്ടുണ്ട്. ഇതിനു ശേഷം മെറിറ്റ് സീറ്റില്‍ ബാക്കിയുള്ള സീറ്റുകളിലേക്കാണ് രണ്ടാം

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് അവസാനിക്കും; മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 15ന്, പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ യാതൊരു ആശങ്കയും വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിക്കും. 16,17 തീയതികളില്‍ പ്രവേശനം നടക്കും. അവസാന അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം 24 ന് പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ ക്ലാസുകള്‍ 25 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആകെ 4,71,

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; രാവിലെ പതിനൊന്ന് മണി മുതൽ മുതൽ പ്രവേശനം നേടാം

കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. ഇന്ന് രാവിലെ ഒൻപതു മണിക്ക് അലോട്മെന്റ് പട്ടിക പ്രസിദ്ധികരിക്കുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാവുകയായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ

പ്ലസ് വണ്‍ പ്രവേശനം;സപ്ലിമെന്റി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

കോഴിക്കോട്‌: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്ന് രാവിലെ പത്ത് മുതൽ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാഞ്ഞവർക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കുമാണ് അവസരം. സപ്ലിമെന്ററി അലോട്ട്മെന്റിന്റെ വേക്കൻസിയും നിർദേശങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.Kerala.gov.in എന്ന അഡ്മിഷൻ ഗേറ്റ് വെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും

error: Content is protected !!