വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം


തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്.

കോഴിക്കോട് പോകാതെ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഈ അവസരം വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയും ആവശ്യപ്പെട്ടു.