Tag: Rape

Total 48 Posts

പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ദളിത് പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; കൊയിലാണ്ടി സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

പേരാമ്പ്ര: വിവാഹ വാ​ഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി കൊല്ലം സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം നം​ഗം വീട്ടിൽ സദാനന്ദന്റെ മകൻ അഭിനന്ദ് (22) ആണ് അറസ്റ്റിലായത്. പേരാമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന 18 വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴിയാണ് പെൺകുട്ടിയും അഭിനന്ദും പരിചയത്തിലാവുന്നത്. തുടർന്ന് വിവാഹം

ഭര്‍ത്താവിന്റെ സഹായത്തോടെ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വേളം സ്വദേശി അറസ്റ്റില്‍; മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി

പേരാമ്പ്ര: ഇരുപത്തിയേഴുകാരിയെ ഭര്‍ത്താവിന്റെ സഹായത്തോടെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്പ്ര സി.ഐ എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. പുതിയപ്പുറം സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2018ല്‍ തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ

പേരാമ്പ്ര: വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പേരാമ്പ്ര സ്വദേശി പിടിയിൽ. എരവട്ടൂർ കൈപ്രത്തെ കാപ്പുമ്മൽ ദിലീപ്കുമാറി നെ(30)യാണ് പേരാമ്പ്ര സ്റ്റേഷൻ ഹൗസ് ഓഫീസർ എം സജീവ് കുമാർ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒന്നര വർഷം മുമ്പ് വിവാഹിതയായ യുവതി കഴിഞ്ഞ ഏപ്രിലിൽ സ്വന്തം വീട്ടിലെത്തിയപ്പോൾ

ഭിന്നശേഷിക്കാരിയെ ബലത്സംഗം ചെയ്തു; അടിവാരം സ്വദേശിക്ക് പത്ത് വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടിവാരം മുപ്പതേക്കര്‍ മാക്കൂട്ടത്തില്‍ വീട്ടില്‍ മുസ്തഫ എന്ന മുത്തുവിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമ വേണ്ടിയുള്ള പ്രത്യേക കോടതി ജഡ്ജി കെ.പ്രിയ ശിക്ഷിച്ചത്. 2017 ജൂലായ് 24 നാണ് കേസിന് ആസ്പദമായ സംഭവം. സ്‌പെഷ്യല്‍ സ്‌കൂളിലേക്ക്

ഹോംസ്‌റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒൻപത് കൊയിലാണ്ടി സ്വദേശികൾ പിടിയിൽ

കൊയിലാണ്ടി: ഹോംസ്‌റ്റേയിൽ അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൊയിലാണ്ടി സ്വദേശികൾ പിടിയിൽ. കേസിലെ പ്രധാനപ്രതികളായ കൊയിലാണ്ടി താഴെ പന്തലായനി അമ്പ്രമോളി അഖിൽ രവി, വട്ടക്കണ്ടി വീട്ടിൽ വി.കെ. രാഹുൽ എന്നിവരാണ് ഒടുവിൽ അറസ്റ്റിലായത്. അമ്പലവയലിലെ ഹോംസ്റ്റേയിൽ അതിക്രമിച്ചുകയറി കവർച്ചനടത്തുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പതിനഞ്ചു പ്രതികളിൽ

ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റ്യാടി സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. കുറ്റ്യാടി സ്വദേശി പാറചാലിൽ അബു (68) വിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾക്ക് ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. ഒരു വർഷത്തോളമായി പ്രതി ബാലികയെ പീഡിപ്പിക്കുകയായിരുന്നു. 2018 ൽ ആണ് കേസിനാസ്പദമായ

മലപ്പുറത്ത് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പതിനേഴുകാരന്‍ പിടിയില്‍

മലപ്പുറം: മമ്പാട് വീടിനകത്തുകയറി വീട്ടമ്മയ്ക്കെതിരെ ലൈംഗിക അതിക്രമം. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ പതിനേഴുകാരനായ യുവാവ് പോലീസ് പിടിയില്‍. സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും കൂടാതെ മൊബൈല്‍ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ തോളെല്ല്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; താമരശ്ശേരിയില്‍ നാല്‍പ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍

താമരശ്ശേരി: വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കാക്കവയല്‍ കാരക്കുന്നുമ്മല്‍ പ്രതീഷ്(43)നെ ആണ് താമരശ്ശേരി സിഐ ടി.എ അഗസ്റ്റിന്‍ അറസ്റ്റ് ചെയ്തത്. പതിനേഴുവയസുകാരിയുടെ പരാതിയിലാണ് നടപടി. പെണ്‍കുട്ടിയെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഭയത്തെ തുടര്‍ന്ന് പുറത്ത് പറയാതിരുന്ന പെണ്‍കുട്ടി ഈയിടെയാണ് സംഭവം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് പ്രതീഷിനെ

വാടക വീട് ഏർപ്പാടാക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ

വ​ർ​ക്ക​ല: വാ​ട​ക​വീ​ട് ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​​ന്ന്​ പ​റ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. വ​ർ​ക്ക​ല ര​ഘു​നാ​ഥ​പു​രം ക​ട​യി​ൽ വീ​ട്ടി​ൽ ഷാ​ക്ക​ർ (37) ആ​ണ് അ​സെ്​​റ്റി​ലാ​യ​ത്. യു​വ​തി​യെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെച്ച്​ പീ​ഡി​പ്പി​ച്ച​ശേ​ഷം പ​ണ​വും സ്കൂ​ട്ട​റു​മാ​യി ഇയാള്‍ കടന്നു കളയുകയായിരുന്നു. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ്​ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വ​ട​ശ്ശേ​രി​ക്കോ​ണം ഭാ​ഗ​ത്ത് വാ​ട​ക​വീ​ട് നോ​ക്കാ​നെ​ത്തി​യ യു​വ​തി​യെ സ​മീ​പി​ച്ച ഷാ​ക്ക​ർ വീ​ട് ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന​റി​യി​ച്ചു. വീ​ട്

ചികിത്സാ സഹായം വാഗ്ദാനം ചെയ്തു വയനാട് സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് യുവാക്കള്‍ പിടിയില്‍

കൽപ്പറ്റ: ചികിത്സാ സഹായം വാഗ്ദാനം ചെയ്തു 38കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38 വയസുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി

error: Content is protected !!