Tag: Shahrukh Saifi

Total 5 Posts

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: ലഭിച്ച തെളിവുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ.എ; പ്രതി ഷാറൂഖ് സെയ്ഫിയെ ആറുദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍.ഐ.എ ഇക്കാര്യം പറയുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭീകര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താന്‍ വിസദമായ അന്വേഷണം വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ എം.ജെ. അഭിലാഷ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയുടെ കയ്യക്ഷരം, വിരലടയാളം

ലക്ഷ്യമിട്ടത് ട്രെയിനിന്റെ ഒരു കോച്ച് പൂര്‍ണ്ണമായി കത്തിക്കാന്‍, ഷാരൂഖിനെ കേരളത്തിലെത്തിച്ചത് കൃത്യമായ ആസൂത്രണത്തോടെ; എലത്തൂര്‍ തീവെപ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് (ഐ.ബി) തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഏജന്‍സികള്‍ ഈ നിഗമനത്തിലെത്തിയത്. ഐ.ബിയാണ് എലത്തൂര്‍ ട്രെയിന്‍ തീ വെപ്പില്‍ പ്രധാനമായി അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ

ഷാറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം; മെഡിക്കല്‍ കോളേജിലെത്തിയ ആദ്യവാഹനത്തില്‍ പ്രതിയില്ല

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് 9.45ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ശേഷം,

കണ്ണൂരില്‍ നിന്നും ടിക്കറ്റ് എടുക്കാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മുഖംമറച്ചിരുന്ന് യാത്ര, സംസ്ഥാനം വിട്ടത് മരുസാഗര്‍ എക്‌സ്പ്രസില്‍, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്നും എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി; നുണയെന്ന് പൊലീസ്

കൊയിലാണ്ടി: ട്രെയിനില്‍ തീവയ്ക്കാനുള്ള ആലോചനയും നടത്തിപ്പും ഒറ്റയ്ക്കാണെന്ന് പ്രതി ഷാറുഖ് സെയ്ഫി. എന്നാല്‍ ആക്രമണം എന്തിനെന്ന ചോദ്യത്തിന് പ്രതി കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഷാറൂഖിന്റെ മൊഴികള്‍ പലതും ആലോചിച്ചുറപ്പിച്ച നുണയെന്ന നിഗമനത്തിലാണ് പൊലീസ്. തീയിട്ടശേഷം തീയിട്ടശേഷം കേരളംവിട്ടത് കണ്ണൂരില്‍നിന്ന് മരുസാഗര്‍ എക്‌സ്പ്രസിലാണെന്നാണ് പ്രതി പറഞ്ഞത്. ടിക്കറ്റ് എടുക്കാതെ ജനറല്‍ കംപാര്‍ട്‌മെന്റില്‍ മുഖം മറച്ചിരുന്നു. സഹയാത്രക്കാര്‍ ശ്രദ്ധിച്ചപ്പോള്‍

യാത്ര ചെയ്തിരുന്ന കാറിന്റെ ടയര്‍ പൊട്ടി, മാറിയ കാര്‍ ബ്രേക്ക് ഡൗണ്‍ ആയി, അകമ്പടി വാഹനങ്ങള്‍ ഇല്ല; എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നതില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം, ഷാരൂഖിനെ കോഴിക്കോട് എത്തിച്ചു

കോഴിക്കോട്: എലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീ വെച്ച സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയുമായി അന്വേഷണസംഘം കോഴിക്കോട് എത്തിയത്. പ്രതി ഷാരൂഖിനെ മുഖം മറച്ചാണ് കൊണ്ടുവന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നോവ കാറില്‍ ഷാരൂഖിനെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചു. തുടര്‍ന്ന് ഇന്നോവയില്‍ നിന്ന് ഷാരൂഖിനെ ഫോര്‍ച്യൂണറിലേക്ക് മാറ്റി.

error: Content is protected !!