Tag: stray dog

Total 24 Posts

തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു

കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ

അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ പേ ബാധ സ്ഥിരീകരിച്ചു, നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പയ്യോളി: അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. എരഞ്ഞിവളപ്പില്‍ ക്ഷേത്ര പരിസരം, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, സേവന നഗര്‍ എന്നിവിടങ്ങളിലായി മൂന്ന് പേരെ കടിച്ച നായയെയാണ് കുറിഞ്ഞിത്താരയ്ക്ക് സമീപം ചത്തനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. പിഞ്ചുബാലനും പതിനഞ്ചുകാരിക്കും 55 കാരിക്കുമാണ്

വിദ്യാര്‍ത്ഥിക്കു നേരെ തെരുവുനായ ആക്രമണം; പതിമൂന്നുകാരനെ സന്ദര്‍ശിച്ച് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം തെരുവ് നായിക്കളുടെ കടിയേറ്റ പതിമൂന്ന് വയസ്സുകാരന്‍ ബ്ലസില്‍ മാത്യുവിനെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സന്ദര്‍ശിച്ചു. ബ്ലസില്‍ മാത്യുവിന്റെ വീട് സന്ദര്‍ശിച്ച കെ. സുനില്‍ തെരുവ്‌നായിക്കളെ ചങ്ങലിക്കിടാന്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യര്‍ത്ഥിയായ ബ്ലസില്‍ കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകും വഴി

“റാബീസ് ഫ്രീ പേരാമ്പ്ര”; പേവിഷബാധയ്ക്കെതിരെ സ്പോട്ട് വാക്സിനേഷനുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിനേഷൻ നൽകുന്നതിനായുളള ‘റാബീസ് ഫ്രീ പേരാമ്പ്ര’ പദ്ധതിക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പേരാമ്പ്ര മരക്കാടി സ്ക്വയറിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ കലക്ടർ നരസിംഹഗുരി ടി.എൽ. റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ തെരുവ് നായകൾ കൂടുതലായുളള 40 ഹോട്സ്പോട്ടുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഹോട്സ്പോട്ടുകൾ പരിശീലനം

കിഴക്കന്‍ പേരാമ്പ്രയില്‍ തെരുവുനായ ആക്രമണം; വയോധികയ്ക്ക് പരിക്ക്

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയില്‍ തെരുവുനായ ശല്യം രൂക്ഷം. പ്രദേശത്ത് വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കിഴക്കന്‍ പേരാമ്പ്ര പുല്ലത്ത് മൂലയില്‍ നാരായണി (55)യ്ക്കാണ് പരിക്കേറ്റത്. ഇവരുടെ കൈയ്ക്കാണ് തെരുവുനായയുടെ കടിയേറ്റിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ നാരായണിയെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെയും പ്രദേശത്ത് ഒരാള്‍ക്ക് തെരുവുനായയുടെ കടിയറ്റതായി

നടുവണ്ണൂരില്‍ പേപ്പട്ടിയുടെ അക്രമം; എന്‍.എസ്.എസ്.ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ആറുപേര്‍ക്ക് കടിയേറ്റു

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ വിവിധ സ്ഥലങ്ങളിലായി ആറു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. തിരുവോട്, വാകയാട്, തുരുത്ത്യാട് പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ തിരുവോട് റേഷന്‍ഷോപ്പിനടുത്ത് വച്ച് ഒരാള്‍ക്ക് നായയുടെ കടിയേറ്റു. തിരുവോടുനിന്ന് വാകയാട് ഭാഗത്തേക്കുവന്ന നായ നാലുപേരെ കടിച്ചു. കോവിലകം പാലംവഴി തുരുത്ത്യാട് ഭാഗത്തെത്തിയ നായ വീടിനകത്തുകയറി യുവതിയെയും കടിച്ചു. നായയെ നാട്ടുകാര്‍ പിടികൂടി പരിശോധനയ്ക്കായി വട്ടോളി

ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടി;കൂരാച്ചുണ്ട് സ്വദേശിയായ വ്യാപാരിക്ക് ഗുരുതര പരിക്ക്

കൂരാച്ചുണ്ട്: വണ്ടിക്ക് കുറകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാച്ചുണ്ടിലെ സി.എസ് .ഹാർഡ് വേർ ഉടമ ബെന്നി കുഴിമറ്റമാണ് അപകടത്തില്‍ പെട്ടത്. കൂരാച്ചുണ്ടിൽ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് ബെന്നി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകേ തെരുവുനായ ചാടിയത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീഴുകയാണുണ്ടായത്. ബെന്നിക്ക് വാരിയെല്ലിന് പൊട്ടലുണ്ടാവുകയും

എടവരാട് പയ്യോളിക്കുന്നിൽ 25 കോഴികളെയും മണിത്താറാവിനെയും തെരുവുനായകൾ കൊന്നു

പേരാമ്പ്ര: എടവരാട് പയ്യോളിക്കുന്നിൽ 25 ഓളം കോഴികളെ തെരുവുനായകൾ കൊന്നു. കേളൻകണ്ടി മുഹമ്മദ് ഷാഫിയുടെ വീട്ടിലെ മണിത്താറാവ് ഉൾപ്പെടെയുള്ളവയെയാണ് കൊന്നത്. വ്യാഴാഴ്ചയാണ് സംഭവം. ചാകാതെ ശേഷിച്ച അഞ്ച് കോഴികൾക്കും കടിയേറ്റിട്ടുണ്ട്. വലവിരിച്ച് അതിനകത്താണ് കോഴികളെ വളർത്തിയത്. ഇവിടെയാണ് നായകളെത്തി അക്രമം നടത്തിയത്.

‘ജനങ്ങളിൽ ഭീതിപടർത്തി പേപ്പട്ടികൾ വിലസുന്നു, സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തികളാവുന്നു’; ആരോപണവുമായി പേരാമ്പ്ര പഞ്ചായത്തം​ഗം

പേരാമ്പ്ര: പേപ്പട്ടി ശല്യം രൂക്ഷമാവുമ്പോൾ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നോക്കുകുത്തിയാവുന്നു എന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്തം​ഗം അർജുൻ കറ്റയാട്ട് അഭിപ്രായപെട്ടു. പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നും അർജുൻ പറഞ്ഞു. പേരാമ്പ്ര ഹൈസ്കൂൾ പരിസരത്ത് ചേർമലയിൽ വീട്ട്മുറ്റത്ത് നിന്ന വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായി. കുട്ടിയെ നായ കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. പൈതോത്ത്, പാറപ്പുറം

പേരാമ്പ്ര ഹൈസ്‌കൂള്‍ പരിസരത്ത് തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിയ്ക്ക് പരുക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പരുക്ക്. പേരാമ്പ്ര ഹൈസ്‌ക്കൂള്‍ പരിസരത്താണ് പേപ്പട്ടിയുടെ പരാക്രമം, ഹൈസ്‌ക്കൂള്‍ പരിസരത്ത് ചേര്‍മല കൊല്ലിയില്‍ റജിയുടെ മകള്‍ സമയ(18) യക്കാണ് നായയുടെ ക്രൂരമായ കടിയേറ്റത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധി വളര്‍ത്തു മൃഗങ്ങളെയും നായ അക്രമിച്ചു. വീടുകളില്‍

error: Content is protected !!