Tag: Thamarassery

Total 5 Posts

താമരശ്ശേരിയിൽ ആയുധങ്ങളുമായെത്തിയ സംഘം പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി

താമരശ്ശേരി: താമരശ്ശേരിയിൽ പ്രവാസിയായ യുവാവിനെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി. പരപ്പൻപൊയിൽ സ്വദേശി കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് ആയുധങ്ങളുമായി എത്തിയ നാലം​ഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. ഇന്നലെ രാത്രി രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ആക്രമി സംഘം പിന്നീട് സനിയയെ റോഡില്‍ ഇറക്കിവിട്ടു. വിദേശത്തു നിന്നുള്ള സാമ്പത്തിക ഇടപാടിന്റെ

നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍

മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.

താമരശ്ശേരി സ്വദേശി ദുബായില്‍ മരണപ്പെട്ടു; മരിച്ചത് കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പിലെ കരിമ്പാലക്കുന്ന് അഷറഫ്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്‌ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്‍, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.

താമരശ്ശേരിയിൽ വൻ വ്യാജമദ്യവേട്ട; രണ്ടായിരം ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

താമരശ്ശേരി: തലയാടിൽ രണ്ടായിരം ലിറ്ററോളം വാഷും വാറ്റുപകരണങ്ങളു പിടിച്ചെടുത്തു. തലയാട് ഭാഗത്ത് താമരശ്ശേരി എക്സൈസ് സർക്കിൾസംഘമാണ് വ്യാജവാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്. കേന്ദ്രത്തിൽ നിന്ന് വലിയതോതിൽ വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പുകളും പാചകവാതക സിലിൻഡറുകളും കണ്ടെത്തി. വാഷും വാറ്റുകേന്ദ്രവും നശിപ്പിച്ച എക്‌സൈസ് സംഘം അനധികൃത ചാരായനിർമാണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ഐ.ബി. യൂണിറ്റ് പ്രിവന്റീവ് ഓഫീസർ

താമരശ്ശേരി ഡിപ്പോയുടെ ഉല്ലാസയാത്രയ്ക്കിടെ ഡ്രൈവര്‍ക്ക് പക്ഷാഘാതം, മനസാന്നിധ്യം കൈവിടാതെ ഡ്രൈവര്‍; നാല്‍പ്പത്തിയെട്ട് ജീവനുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താമരശ്ശേരി: വലിയ ദുരന്തമായി മാറുമായിരുന്ന ഉല്ലാസയാത്ര. ഒഴിവായത് സിഗീഷ് എന്ന ഡ്രൈവറുടെ അപാരമായ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സില്‍ അത്ഭുതകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബജറ്റ് ടൂറിസം പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ താമരശ്ശേരി ഡിപ്പോയില്‍ നിന്ന് പതിവ് പോലെ മലക്കപ്പാറയ്ക്ക് പുറപ്പെട്ടതായിരുന്നു ആ ബസ്.

error: Content is protected !!