Tag: thiruvambady

Total 2 Posts

തിരുവമ്പാടിയില്‍ മാവോവാദി ഭീഷണി: പോളിങ് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം]

തിരുവമ്പാടി : മാവോവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ ജാഗ്രതാ നിര്‍ദേശം. പ്രത്യേക കേന്ദ്രസേനയെ വിന്യസിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പുകമ്മിഷന്‍ നല്‍കിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്ത് മാവോവാദികളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്. ആയുധധാരികളായ നാലംഗ സംഘമാണ് പോസ്റ്റര്‍ പതിക്കാനെത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ‘വിമോചനത്തിന്റെ പാത തിരഞ്ഞെടുപ്പല്ല,

പുഴനടത്തം സംഘടിപ്പിച്ച് അല്‍ഫോന്‍സ കോളജ്

തിരുവമ്പാടി: ലോക ജലദിനാചരണത്തിന്റെ ഭാഗമായി അല്‍ഫോന്‍സ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പുഴനടത്തം പരിപാടി സംഘടിപ്പിച്ചു. വീട്ടിപ്പാറപാലം മുതല്‍ വഴിക്കടവുവരെ പുഴ ശുചീകരിച്ചു. കമ്പല്‍സറി സോഷ്യല്‍ സര്‍വീസ് ഫോറം, വേസ്റ്റ് മാനേജ്മെന്റ് ക്ലബ്ബ്, വാട്ടര്‍ മാനേജ്മെന്റ് ക്ലബ്ബ്, ഗ്രീന്‍ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ജലദിനമാചരിച്ചത്. മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ പരിപാടി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.കെ.വി.ചാക്കോ അധ്യക്ഷത വഹിച്ചു.

error: Content is protected !!