പുഴനടത്തം സംഘടിപ്പിച്ച് അല്‍ഫോന്‍സ കോളജ്


തിരുവമ്പാടി: ലോക ജലദിനാചരണത്തിന്റെ ഭാഗമായി അല്‍ഫോന്‍സ കോളജ്
വിദ്യാര്‍ത്ഥികള്‍ക്കായി പുഴനടത്തം പരിപാടി സംഘടിപ്പിച്ചു.

വീട്ടിപ്പാറപാലം മുതല്‍ വഴിക്കടവുവരെ പുഴ ശുചീകരിച്ചു. കമ്പല്‍സറി സോഷ്യല്‍ സര്‍വീസ് ഫോറം, വേസ്റ്റ് മാനേജ്മെന്റ് ക്ലബ്ബ്, വാട്ടര്‍ മാനേജ്മെന്റ് ക്ലബ്ബ്, ഗ്രീന്‍ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ജലദിനമാചരിച്ചത്.

മാനേജര്‍ ഫാ. സ്‌കറിയ മങ്ങരയില്‍ പരിപാടി ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.കെ.വി.ചാക്കോ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഷെനിഷ് അഗസ്റ്റിന്‍, ലിന്റോ ജോസഫ്, ജോസ് മോന്‍ മാവറ, മോളി തോമസ് വാതല്ലൂര്‍, ജോണി വാളിപ്ലാക്കല്‍, അലക്‌സ് ബെന്നി, കെ.ധന്യ, കെ.അമ്പിളി, ഷീബ മോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. അര്‍ജുന്‍ ജെയിന്‍, കോളിന്‍ ജോണ്‍സണ്‍, ഷോണ്‍ തങ്കച്ചന്‍, റോസ്ലിന്‍ സ്റ്റാന്‍ലി, ആല്‍ഫി മരിയ എന്നിവര്‍ നേതൃത്വം നല്‍കി.