Tag: thurayoor panchyat

Total 5 Posts

തുറയൂർ പഞ്ചായത്തിൽ അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിൽ നിയമനം, വിശദാംശങ്ങൾ

തുറയൂർ: ഗ്രാമ പഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ/അഗ്രികൾച്ചർ എഞ്ചിനിയറിംഗ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 20 ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ

തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇനി മുതൽ ഭിന്നശേഷി സൗഹൃദം; പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

  തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത്‌ ഇനി മുതൽ ഭിന്നശേഷി സൗഹൃദം. പഞ്ചായത്ത് കെട്ടിടത്തിന്റെ പുതിയ ഭിന്നശേഷി സൗഹൃദ ബ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ. ഗിരീഷ് നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടുപയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ രസിത റിപ്പോർട്ട് അവതരിപ്പിച്ചു.

തുറയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു. തെങ്ങിന് ശാസ്ത്രീയമായ വളപ്രയോഗം നല്‍കുക,ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കീടരോഗനിയന്ത്രണമാര്‍ഗങ്ങള്‍ നടപ്പിലാക്കുക,ജലസേചനം ഉറപ്പാക്കുക,രോഗം ബാധിച്ചവയും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ മുറിച്ച്

തുറയൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍; വിശദമായി നോക്കാം പഞ്ചായത്തില്‍ അനുവദനീയമായത് എന്തെല്ലാമെന്നും നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്നും

തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കഴിഞ്ഞ ആഴ്ചയിലെ തുറയൂര്‍ പഞ്ചായത്തിലെ ഡബ്ല്യൂ.ഐ.പി.ആര്‍ നിരക്ക് 8.68 ശതമാനമാണ്. അനുവദനീയമായത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍,

error: Content is protected !!