Tag: Thurayur Panchyat

Total 7 Posts

‘പെെപ്പിലൂടെ ഇനി അവർക്ക് കുടിവെള്ളമെത്തും’; അര്‍ഹരായ വീടുകളിലെല്ലാം കുടിവെള്ള കണക്ഷന്‍ നൽകി ‘ഹര്‍ ഘര്‍ ജല്‍’ പഞ്ചായത്തായി മാറി തുറയൂര്‍

തുറയൂര്‍: സമ്പൂര്‍ണ കുടിവെള്ള കണക്ഷന്‍ നല്‍കിയ പഞ്ചായത്തായി തുറയൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ വഴിയാണ് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കിയത്. ‘ഹര്‍ ഘര്‍ ജല്‍’ പ്രഖ്യാപനം വിശേഷാല്‍ ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു. കേന്ദ്ര ജലശക്തി

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തുറയൂരില്‍; വിശദാംശങ്ങള്‍ അറിയാം

തുറയൂര്‍: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് പോകാതെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവസരം. ജൂലൈ മൂന്ന് ഞായറാഴ്ച തുറയൂരിലെ എളവന കുളത്തില്‍ വച്ച് നീന്തല്‍ അറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റിനായി രണ്ട് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, 50 രൂപ ഫീസ് എന്നിവ കൊണ്ടുവരണം. ജില്ലാ

തുറയൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തുറയൂര്‍: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2021-22 ലേക്ക് തുറയൂര്‍ പഞ്ചായത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. ‘അപേക്ഷ ഫോമുകൾക്കായി പഞ്ചായത്ത് മെംബർമാരെയോ, പഞ്ചായത്ത് ഓഫീസുമായോ, ഫിഷറീസ് പ്രൊമോട്ടറെയോ ബന്ധപ്പെടുക . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 5 ആഗസ്റ്റ് 2021. 1 സെന്റ് മുതൽ 9 സെൻ്റ് വരെ വിസ്തീർണമുള്ള ശുദ്ധ

തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടു വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍, കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം, നോക്കാം വിശദമായി

തുറയൂര്‍: തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്. കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ കടകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ

തുറയൂരില്‍ ശുദ്ധജലത്തിനായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ശാപമോക്ഷം; കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും

പേരാമ്പ്ര: തുറയൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ്‌ തീരുമാനം. തുറയൂർ പഞ്ചായത്തിലാകെ കുടിവെള്ളം നൽകാനുള്ള പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 15 കോടി രൂപയും ജലജീവൻ പദ്ധതിയിൽ 16 കോടി രൂപയും ഉൾപ്പെടെ 31 കോടി രൂപയാണ് അനുവദിച്ചത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ

തുറയൂര്‍ ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ടാകുന്നു; അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി

തുറയൂര്‍: കൊവിഡിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക്് ആശ്വാസവായി പുതിയ പദ്ധതിയുമായി തുറയൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 2021-22 വര്‍ഷത്തിലേക്കുള്ള വിവിധ പദ്ധതികളിലേക്കുള്ള അപേഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി നല്‍കാം. ഓരോ പദ്ധതിക്കും പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സൈറ്റിലൂടെ അപേക്ഷകന് നേരിട്ട് അപേഷ സമര്‍പ്പിക്കാന്‍ സാധിക്കും. പഞ്ചായത്തിന് കീഴിലെ പത്ത് പദ്ധതികള്‍ക്കാണ് ഇത്തരത്തില്‍ അപേഷിക്കാന്‍ സാധിക്കുക. അപേഷ സമര്‍പ്പിക്കുന്നതിന് പദ്ധതികള്‍ക്കു നേരെയുള്ള

തുറയൂര്‍ പഞ്ചായത്തില്‍ ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും നടത്തി

തുറയൂര്‍ :പഞ്ചായത്തുതല ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും തുറയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ‌കെ പി ഗോപാലന്‍ നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എംപി ബാലന്‍, അഷിദ നടുക്കാട്ടില്‍, വി ഹമീദ്, ശ്രീനിവാസന്‍ കൊടക്കാട്,

error: Content is protected !!