Tag: vatakara

Total 31 Posts

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം; വടകരയിൽ വീട്ടുകാർക്കും പാചകക്കാർക്കുമെതിരെ കേസ്

വടകര: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വിവാഹം നടത്തിയതിന് വടകരയില്‍ പൊലീസ് നടപടി. വീട്ടുകാര്‍, പാചകക്കാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ലോക്ഡൗണില്‍ പരമാവധി ഇരുപത് പേരെയാണ് വിവാഹ ചടങ്ങുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. വീട്ടുകാരനൊപ്പം പാചകക്കാരന്‍ വാടകസ്റ്റോര്‍ ഉടമ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുക്കുക മാത്രമല്ല വാടക സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ പലയിടത്തും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് വിവാഹങ്ങൾ

വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 85 കുപ്പി മദ്യം പിടിച്ചു

വടകര: എക്സൈസും വടകര ആർ.പി.എഫും വടകര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം പിടികൂടി. ഉടമസ്ഥനില്ലാത്തനിലയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഗോവയിൽ മാത്രം വിൽപ്പന അനുമതിയുള്ള മദ്യമാണിത്. പരിശോധനയ്ക്ക് വടകര എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷിജിൽകുമാർ ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

വടകരയിൽ വീണ്ടും വൻ വിദേശമദ്യ വേട്ട; 486 കുപ്പി മദ്യവുമായി ഒരാൾ അറസ്റ്റിൽ

വടകര: ഒരാഴ്ചക്കിടയില്‍ വടകരയില്‍ വീണ്ടും വന്‍ വിദേശമദ്യവേട്ട. കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് താലൂക്കില്‍ കുരുവട്ടുര്‍ പെരിയാട്ട് കുന്നുമ്മല്‍ സിബീഷിനെയാണ് (40) വടകര എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മൂരാട് പാലത്തിനു സമീപം കണ്ണുര്‍-കോഴിക്കോട് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. മാഹിയില്‍ നിന്നു

മൂരാട് പുതിയ ആറുവരിപ്പാലം പൈലിങ് തുടങ്ങി; ആറ് മാസം കൊണ്ട് പാലം പണിയും

വടകര: മൂരാട്ടെ പുതിയ ആറുവരിപ്പാലത്തിന്റെ നിർമാണത്തിനു മുന്നോടിയായി പൈലിങ് തുടങ്ങി. പൈലിങ് ജോലി കരാറെടുത്തത് തൃശ്ശൂർ ആസ്ഥാനമായുള്ള വൽസാസ് ഇൻഫ്രാ പ്രോജക്ട്‌സ് എന്ന സ്ഥാപനമാണ്. 32 മീറ്റർ വീതിയിലും 204 മീറ്റർ നീളത്തിലുമാണ് ആറുവരിപ്പാലം നിർമിക്കുക. മൊത്തം ഏഴ് തൂണുകളുണ്ട് പാലത്തിന്. നാലെണ്ണം കരയ്ക്കും മൂന്ന് പുഴയിലും. 60 ഗർഡറുകളുമുണ്ടാകും. പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാനുള്ള സമയം

സിപിഎം നേതാവ് മൊയാരത്ത് പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

വടകര: സിപിഎം വടകര ഏരിയ കമ്മറ്റി അംഗവും, വടകര സഹകരണ ആശുപത്രി പ്രസിഡണ്ടുമായ മൊയാരത്ത് പത്മനാഭൻ മാസ്റ്റർ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ മടങ്ങുമ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ തൃപ്പുണിത്തുറയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ മുൻ വടകര നഗരസഭ ചെയർപേഴ്സൺ പി.പി.രഞ്ജിനി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വടകരയിൽ 13 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

വടകര: കാറിൽ കടത്തുകയായിരുന്ന 13.1 കിലോ കഞ്ചാവുമായി രണ്ടു പേരെ വടകര എക്സൈസ് റെയിഞ്ച് സംഘം അറസ്റ്റ് ചെയ്തു. കാസർകോട് കുടുലു വില്ലേജിൽ ബള്ളീർ ഫാത്തിമ കോട്ടേജിൽ മുഹമ്മദ് അജ്മൽ (23), മഞ്ചേശ്വരം പുത്തിഗെ പഞ്ചായത്തിൽ എടനാട് തറോൺ വീട്ടിൽ ഷാഹുൽഹമീദ് (24) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് വടകര

വടകരയിലെ എടിഎം തട്ടിപ്പ്, രണ്ട് പേര്‍ പിടിയില്‍

വടകര: വടകരയിലെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ഉത്തരേന്ത്യന്‍ സംഘത്തിന് ഒത്താശ ചെയ്തവരെയാണ് ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വില്യാപ്പള്ളി പടിഞ്ഞാറക്കണ്ടി ജുബയര്‍, കായക്കൊടി മടത്തുംകണ്ടി ഷിബിന്‍ എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യക്കാരായ മൂന്നു പേരാണ് പ്രധാനികളെന്നും ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. എടിഎമ്മിനുള്ളില്‍ സ്‌കിമ്മര്‍

നാട്ടുകാരുടെ ധീരതയ്ക്കും ആദവിനെ രക്ഷിക്കാനായില്ല

വടകര: ഒടുവിൽ മൂത്ത മകൻ ആദവ് മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച വൈകീട്ടായിരുന്നു ചാനിയം കടവ് പാലത്തിൽ നിന്ന് രണ്ട് പിഞ്ചു മക്കളെയുമെടുത്ത് അമ്മ പുഴയിലേക്ക് ചാടിയത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്ന് പേരെയും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. വടകര ജില്ല ആശുപത്രിയിൽ നിന്ന് മൂത്ത മകൻ ആദവിന്റെ നില ഗുരുതരമായതിനെ തുടർന്ന്

ആൾക്കൂട്ടം കണ്ട് ബസ് നിർത്തി, മൂന്ന് ജീവൻ മുങ്ങിത്താഴുന്നുണ്ടെന്നറിഞ്ഞ് പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തു ചാടി; ചാനിയം കടവിൽ രക്ഷകനായത് ഐശ്വര്യ ബസിലെ ഡ്രൈവർ നിബിൻ

വടകര: ചാനിയംകടവ് പേരാമ്പ്ര റൂട്ടിൽ ഓടുന്ന ഐശ്വര്യ ബസ്സിലെ ഡ്രൈവർ നിബിൻ പന്തിരിക്കര ഇന്ന് രക്ഷപ്പെടുത്തിയത് മൂന്ന് ജീവനുകൾ. ചാനിയംകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ അമ്മയെയും രണ്ട് പിഞ്ചുമക്കളെയുമാണ് സമയോചിതമായ ഇടപെടലിലൂടെ നിബിൻ രക്ഷപ്പെടുത്തിയത്. ഇന്ന് വൈകീട്ട് 4 മണിക്കാണ് പാലത്തിൽ നിന്ന് അമ്മ രണ്ടു മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടിയത്. ആ സമയത്താണ് അത്

വടകരയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി അമ്മ പുഴയിൽ ചാടി

വടകര: തിരുവള്ളൂരിൽ രണ്ടു കുട്ടികളേയും എടുത്ത് അമ്മ പുഴയില്‍ ചാടി. ചാനിയംകടവ് പാലത്തിന്റെ മുകളിൽ നിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്.ഓടിയെത്തിയ നാട്ടുകാര്‍ ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് സംഭവം. എല്ലാവരേയും വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേരാമ്പ്രയില്‍ നിന്നുള്ള യുവതിയാണ് മക്കളേയും എടുത്ത് പുഴയില്‍ ചാടിയത്. ഒമ്പതര മാസവും മൂന്നു വയസും പ്രായമുള്ളവരാണ്

error: Content is protected !!