Tag: Water Connection

Total 2 Posts

അറിയിപ്പ്

കൊയിലാണ്ടി: കേരള ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷനു കീഴിലുള്ള മുഴുവൻ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം 2021 മാർച്ച് മാസത്തിൽ അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും വെള്ളക്കരം സ്വീകരിക്കുന്നതായിരിക്കും. വെള്ളക്കര കുടിശ്ശികയുള്ളവർ ഉടൻ തന്നെ അടച്ചു തീർക്കേണ്ടതാണെന്നും അല്ലാത്തപക്ഷം കണക്ഷൻ വിഛേദിക്കുന്നതായിരിക്കും എന്ന് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കുടിവെള്ളമില്ലാതെ കൊവിഡ് രോഗി ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടില്‍

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചരത്തിപ്പാറയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ജലനിധി പദ്ധതിയുടെ മോട്ടോര്‍ തകരാറിലായതും ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുമാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. കോവിഡ് രോഗികള്‍ ഉള്ള വീടുകളില്‍ പോലും കുടിവെള്ളമില്ലാതെ ഉഴലുകയാണ്. ജലനിധി പദ്ധതിയുടെയും ജലഅതോറിറ്റിയുടെയും വെള്ളമാണ് കുടിവെള്ളത്തിനും മറ്റുമായി ഇവിടെയുള്ളവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇവ രണ്ടും തകരാറിലായതോടെ അടുത്ത പ്രദേശങ്ങളിലുള്ളവരുടെ വീടുകളില്‍ പോയി

error: Content is protected !!