Tag: Wayanad

Total 20 Posts

വയനാടന്‍ ചുരം കേറണോ? വേഗം എടുത്തോ രണ്ട് ഡോസ് വാക്‌സിന്‍; വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി വയനാട് ജില്ലാ പൊലീസ് മേധാവി

  കോഴിക്കോട്: വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി. കുമാര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും പോകുന്നവര്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന

വയനാട് കല്‍പ്പറ്റയില്‍ വീട്ടില്‍ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്റ്റില്‍

കല്‍പ്പറ്റ: ചില്ലറവില്‍പ്പനക്കായി സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ ബത്തേരി പൊലീസാണ് പരിശോധന നടത്തിയത്. നാല് ബാഗുകളിലായി 48 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചതിനാല്‍ അര്‍ധരാത്രിക്ക് ശേഷമാണ്

വയനാട് പെരിഞ്ചേര്‍മല ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സാനിധ്യം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു, പോസ്റ്റര്‍ പതിച്ചു

കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികൾ പറയുന്നു. കോളനിയിലെ 2 വീടുകളിൽ കയറിയ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ

കോവിഡില്‍ കടബാധ്യത; വയനാട്ടില്‍ ബസ്സുടമ ആത്മഹത്യ ചെയ്തു

വയനാട്: വയനാട് പാമ്പാടി അമ്പലവയലില്‍ സ്വകാര്യബസ്സുടമ ആത്മഹത്യ ചെയ്തു. അമ്പലവയല്‍ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയില്‍ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. കടല്‍മാട് – സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസ്സിന്‌റെ ഉടമയായായിരുന്നു രാജാമണി. കോവിഡ് പ്രതിസന്ധിയെ

വയനാട്ടിലെ ആദിവാസി മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷം

വയനാട്: വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്തമായ ബോധവത്ക്കരണം തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യ വിതരണ സംഘമാണ് കോളനിയില്‍ കൊവിഡ് പരത്തുന്നതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം മാത്രം പത്ത് കോളനികളാണ് ക്ലസ്റ്ററുകളായത്. നിലവില്‍ ആദിവാസി വിഭാഗത്തിലെ 2672 പേര്‍ ചികില്‍സയിലാണ്. ഇനിയും രോഗികള്‍ കൂടാനുള്ള

വയനാട്ടില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

വയനാട്: മീനങ്ങാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ 31കാരന്‍, ശ്രീകാന്ത് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉമൈമത്തിന്റെ

വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

വയനാട്: തലപ്പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ.എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടി വീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് മരിച്ചത്. സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം

കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവം: റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. സുനീര്‍, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി 23ന് കണ്ണൂര്‍ സ്വദേശി ഷഹാനയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ മരണത്തില്‍ റിസോര്‍ട്ട് ഉടമകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അനുമതിയില്ലാതെയാണ് റിസോര്‍ട്ട് നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഉടമകളെ പ്രതികളാക്കി പോലീസ് കേസെടുത്തത്.

വയനാട്ടില്‍ വനപാലകന് നേരെ വീണ്ടും കടുവയുടെ ആക്രമണം

വയനാട്: വയനാട്ടില്‍ ഭീതി പടര്‍ത്തിയ കടുവയുടെ ആക്രമണത്തില്‍ വനപാലകനു പരിക്ക്. പുല്‍പ്പള്ളി ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍ വിജേഷിനാണ് പരിക്കേറ്റത്. കൊളവള്ളിയില്‍ മയക്കുവെടിയേറ്റ കടുവയെ നിരീക്ഷിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി വിജേഷിനെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടുകാരുടെയും വനപാലക സംഘത്തിന്റെയും നേതൃത്വത്തില്‍ ഏഴുദിവസം നീണ്ട തിരച്ചിലിന് പിന്നാലെ ഇന്നലെ പാറകവലയിലെ കൃഷിയിടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍

കൊളവള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ആക്രമിച്ച കടുവയെ കണ്ടെത്തി. ദിവസങ്ങളായി വയനാട് കൊളവള്ളി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെയാണ് കണ്ടെത്തിയത്. കൊടവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് വനപാലകര്‍ കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവയ്ക്കായി നാട്ടുകാരുള്‍പ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം

error: Content is protected !!