Tag: Wild Elephant Attack

Total 5 Posts

ചക്കിട്ടപ്പാറ പന്നിക്കോട്ടൂരില്‍ കാട്ടാന വിളയാട്ടം തുടരുന്നു; ഒരാഴ്ചയ്ക്കിടെ കാട്ടാനയിറങ്ങുന്നത് നാലാംതവണ

[top] ചക്കിട്ടപ്പാറ: ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട പന്നിക്കോട്ടൂര്‍ കോളനിയില്‍ വീണ്ടും കാട്ടാനയിറങ്ങി. നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പന്നിക്കോട്ടൂരിലെ കര്‍ഷകന്‍ ഇടച്ചേരി ജെയിംസ്, പുത്തന്‍പുരക്കല്‍ രാജന്‍, പിലാത്തോട്ടത്തില്‍ നാണു എന്നിവരുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്. തെങ്ങും, തെങ്ങിന്‍ തൈകളും വാഴകളുമെല്ലാം ആനക്കൂട്ടം പിഴുതെറിഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഒരാഴ്ചയ്ക്കിടെ നാലാംതവണയാണ് പന്നിക്കോട്ടൂര്‍ കോളനിയില്‍ കാട്ടാന കൃഷിനശിപ്പിക്കുന്നത്. ചെമ്പനോട,

കാവിലുംപാറ പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനയുടെ വിളയാട്ടം; കര്‍ഷകര്‍ ആശങ്കയില്‍

കുറ്റ്യാടി: വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാന ശല്യം, പൊറുതിമുട്ടി കര്‍ഷകര്‍. കാവിലുംപാറ പഞ്ചായത്തിലെ പൊയിലോംചാല്‍, പുത്തന്‍ പിടികയില്‍ കുന്ന്, ഏലമല ഭാഗങ്ങളിലെയും കരിങ്ങാട് മേഖലയിലെയും കര്‍ഷകരാണ് നിരന്തരമായ കാട്ടാന ശല്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. സന്ധ്യമയങ്ങുന്നതോടെ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന ആനകള്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശമാണ് വരുത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാന വാഴകളും മറ്റ് ഇടവിളകൃഷികളും ചവിട്ടിമെതിക്കുകയും മരങ്ങളുടെ

കാവിലുംപാറയില്‍ നാട്ടിലിറങ്ങി കാട്ടാനകൂട്ടം; കൃഷിയിടങ്ങള്‍ നശിപ്പിച്ചു, പ്രദേശവാസികള്‍ ആശങ്കയില്‍

തൊട്ടില്‍പാലം: കാവിലുംപാറ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കാട്ടാനകൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പരാതി. മുറ്റത്ത പ്ലാവ്, പുല്‍പാറങ്ങളില്‍ എത്തിയ കാട്ടാനകൂട്ടം നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു .കണ്ണം ചിറ ജോയി, ഇല്ലിക്കല്‍ ജോസഫ്, വടകര സാജു, ഷിബു പൊന്നാറ്റില്‍ എന്നിവരുടെ തെങ്ങ്, കവുങ്ങ്, ജാതി, ഗ്രാമ്പു, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ജോയിയുടെ തോട്ടത്തിലെ നാല്‍പതോളം

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളിയ്ക്ക് പരുക്ക്

ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. മുതുകാട് മടത്തുവിളയില്‍ എം.എം റീജു(45)വിനാണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേറ്റ് സി ഡിവിഷന്‍ തൊഴിലാളിയാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയായ റീജു തോട്ടത്തിലേക്ക് കടന്ന ആനകളെ ഫോറസ്റ്റിലേക്ക് തളിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.

നിലത്ത് വീണപ്പോള്‍ പിറകെ ഓടിയെത്തിയ ആന ചവിട്ടാന്‍ നോക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുതുകാട്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന സ്ത്രീക്ക് പരിക്ക്

പേരാമ്പ്ര: മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റില്‍ സ്ത്രീയുടെ പിന്നാലെ പാഞ്ഞ് കാട്ടാന. എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോകുകയായിരുന്ന കുമ്പളശ്ശേരി ലൈസമ്മ ജോണിന് പിന്നാലെയാണ് ആന ഓടിയെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എസ്റ്റേറ്റിലെ തൊഴിലാളിയായ ലൈസമ്മ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആന പിന്നാലെ വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്ത് വീണ ലൈസമ്മയെ പിന്നാലെ എത്തിയ കാട്ടാന

error: Content is protected !!