Tag: work shop

Total 3 Posts

ബാലപീഡനത്തിനെതിരേ ജാഗ്രത; അധ്യാപകര്‍ക്കായ് പോക്‌സോനിയമ ബോധവത്കരണ ശില്പശാലയൊരുക്കി ബി.ആര്‍.സി.പേരാമ്പ്ര

പേരാമ്പ്ര: സമഗ്രശിക്ഷ കേരള-കോഴിക്കോട്, ബി.ആര്‍.സി. പേരാമ്പ്രയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പോക്‌സോനിയമ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ബാലപീഡനത്തിനെതിരേ ജാഗ്രത പുലര്‍ത്താനുള്ള ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് വിദ്യാഭ്യാസവകുപ്പ് സമഗ്രമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍.ബി കവിത അധ്യക്ഷത വഹിച്ചു.

ഖരമാലിന്യ പ്രോജക്റ്റ്; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ പ്രോജക്റ്റ് ക്ലിനിക്ക് ശില്‍പ്പശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമതി അംഗങ്ങള്‍ നോഡല്‍ ഓഫീസര്‍, ഇംപ്‌ളിമെന്റിങ്ങ് ഓഫിസര്‍മാര്‍, സി.ഡി.എസ്, ചെയര്‍ പേഴ്‌സണ്‍, സാനിറ്റേഷന്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് മെമ്പര്‍മാര്‍, പ്ലാനിങ്ങ് കമ്മറ്റി വൈസ് ചെയര്‍മാന്‍ കേമ്പിയില്‍ കമ്മറ്റി അംഗങ്ങള്‍, മൊബൈല്‍ ഫെസിലിറ്റേഷന്‍ ടീം. ഡിസ്ട്രിക്ക്

നൂതന ആശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍; പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബി.ആര്‍.സി തല ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കമായി

പെരുവണ്ണാമുഴി: സമഗ്ര ശിക്ഷ കേരളം ബി.ആര്‍.സി പേരാമ്പ്ര, പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ജാന കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്ട് കോ-ഓഡിനേറ്റര്‍ നിത വി.പി സ്വാഗതവും ബി.ആര്‍.സി ട്രെയിനര്‍ രഞ്ജിനി നന്ദിയും പറഞ്ഞു.

error: Content is protected !!