ബാലപീഡനത്തിനെതിരേ ജാഗ്രത; അധ്യാപകര്‍ക്കായ് പോക്‌സോനിയമ ബോധവത്കരണ ശില്പശാലയൊരുക്കി ബി.ആര്‍.സി.പേരാമ്പ്ര


പേരാമ്പ്ര: സമഗ്രശിക്ഷ കേരള-കോഴിക്കോട്, ബി.ആര്‍.സി. പേരാമ്പ്രയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പോക്‌സോനിയമ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ബാലപീഡനത്തിനെതിരേ ജാഗ്രത പുലര്‍ത്താനുള്ള ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് വിദ്യാഭ്യാസവകുപ്പ് സമഗ്രമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍.ബി കവിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി.പി നിത സംസാരിച്ചു.

ബി.ആര്‍.സി. ട്രെയിനര്‍ കെ ഷാജിമ, കെ.സി ജാഫര്‍, എം സിജ, അഡ്വ. കവിത മാത്യു എന്നിവര്‍ ക്ലാസെടുത്തു.