കസ്തൂരിയുമായി കാറിൽ യാത്ര, പിന്തുടർന്ന് പിടിച്ച് വ​നം വി​ജി​ല​ൻ​സ്; കോഴിക്കോട് മൂന്ന്പേര്‍ അറസ്റ്റിൽ


കോ​ഴി​ക്കോ​ട്: ക​സ്തൂ​രി​മാ​നി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച ക​സ്തൂ​രി​യു​മാ​യി മൂന്ന്പേര്‍ പിടിയില്‍. പ​ന്തീ​രാ​ങ്കാ​വ് ക​ണ്ട​ഞ്ചേ​രി എം.​എം.അ​ബ്ദു​ൽ സ​ലാം, ത​ല​ശ്ശേ​രി പെ​രി​ങ്ങ​ത്തൂ​ർ പു​തി​യ വീ​ട്ടി​ൽ ഹാ​രി​സ്, കു​രു​വ​ട്ടൂ​ർ സ്വ​ദേ​ശി മു​സ്ത​ഫ എ​ന്നി​വ​രെയാണ് വ​നം വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെയ്തത്.

കസ്തൂരിയുമായി കാറില്‍ സഞ്ചരിച്ച പ്രതികളെ ​പി​ന്തു​ട​ർ​ന്ന് കോ​ട്ടൂ​ളി​യി​ൽ വെ​ച്ച് പിടികൂടുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ക്ക് എ​ട്ടു​കൊ​ല്ലം വ​രെ ത​ട​വ് ല​ഭി​ച്ചേക്കാം.

കോ​ഴി​ക്കോ​ട് ഫ്ല​യി​ങ് സ്ക്വാ​ഡ് ​റേ​ഞ്ച് ഓ​ഫി​സ​ർ പി.പ്ര​ഭാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ എ.എ​ബി​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ ജ​ഗ​ദീ​ഷ്കു​മാ​ർ, എം.വ​ബീ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ.ആ​സി​ഫ്, സി.മു​ഹ​മ്മ​ദ് അ​സ്‍ലം, ശ്രീ​ലേ​ഷ്കു​മാ​ർ, കെ.​വി.ശ്രീ​നാ​ഥ്, ഡ്രൈ​വ​ർ പ്ര​സാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്രതികളെ കുടുക്കിയത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ്ലൈ​യി​ങ് സ്ക്വാ​ഡ് റേ​ഞ്ച് ഓ​ഫി​സ​റും ഫോ​റ​സ്റ്റ് ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും താ​മ​ര​ശ്ശേ​രി റേ​ഞ്ച് സ്റ്റാ​ഫു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.