നിയമസഭ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന


തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തിയേക്കും. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ച് രണ്ടാം വാരത്തോടെ പുറപ്പെടുവിക്കും. സർക്കാരുമായും, രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തിയതിനു ശേഷം റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കറാം മീണ മാധ്യമങ്ങളോട് പറഞ്ഞു. കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്.

പോളിംഗ് സ്റ്റേഷനുകളിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1000 ആക്കും. ഈ നിലയിൽ വോട്ടർമാരെ ക്രമീകരിക്കുമ്പോൾ 45,000 പോളിംഗ് സ്റ്റേഷനുകളെങ്കിലും വേണ്ടിവരും. നിലവിൽ കേരളത്തിൽ 25,000 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 80 വയസ്സ് കഴിഞ്ഞവർക്കും, ഭിന്നശേഷിക്കാർക്കും തപാൽ വോട്ടുൾപ്പടെയുള്ള ആവശ്യങ്ങൾ പരിഗണനയിലാണെന്ന് ടിക്കറാം മീണ പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക