ഇടതുതരംഗം തുടരുന്നു; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; എട്ട് സീറ്റില്‍ എല്‍ഡിഎഫും അഞ്ച് സീറ്റില്‍ യുഡിഎഫും ജയിച്ചു


 

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂരിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന ആറളം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്.

ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

1. പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ-​പ​ല്ലൂ​ർ

യു ഡി എഫ് സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫിലെ അലക്സാണ്ടർ ഡാനിയേൽ 323 വോട്ടിന് വിജയിച്ചു. ആകെയുള്ള 20 സീറ്റിൽ എൽഡിഎഫിന് 11 സീറ്റായി

2. കോ​ഴി​ക്കോ​ട്: വ​ള​യം-​ക​ല്ലു​നി​ര

മൂന്നാം വാർഡായ കല്ലുനിര എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ ടി ഷബിന 196 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചയാൾ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്‌ രാജി വെച്ചത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

3. കോ​ട്ട​യം: എ​ലി​ക്കു​ളം-​ഇ​ള​ങ്ങു​ളം

എലിക്കുളം പഞ്ചായത്ത് ഇളങ്ങുളം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തിൽ വിജയിച്ചു. എൽ ഡി എഫിലെ (കേരള കോൺഗ്രസ് ജോസ് വിഭാഗം) ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തിൽ 159 വോട്ടിന് പരാജയപ്പെടുത്തിയത്.

4. മ​ല​പ്പു​റം: ചെ​റു​കാ​വ്- ചേ​വാ​യൂ​ർ

ചേവായൂരിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. 309 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥി കെ.വി.മുരളീധരന് ലഭിച്ചത്. ചെറുകാവ് പഞ്ചായത്തിൽ യുഡിഎഫ് ഭരണം നിലനിർത്തി. പഞ്ചായത്ത് വികസന സ്ഥിര സമിതി അധ്യക്ഷനായിരുന്ന കോൺഗ്രസ് അംഗം എടക്കാട്ട് മുഹമ്മദലിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

5. മലപ്പുറം: വ​ണ്ടൂ​ർ-​മു​ട​പ്പി​ലാ​ശ്ശേ​രി

വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയിച്ചു.

6. മലപ്പുറം: ത​ല​ക്കാ​ട്-​പാ​റ​ശ്ശേ​രി വെ​സ്റ്റ്

തലക്കാട് പഞ്ചായത്ത് 15 വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫ് സ്ഥാനാർത്ഥി കെ എം സജ്ല 244 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 1004 വോട്ടിൽ കെ എം സജ്ല 587 വോട്ടും യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി വി ഷെർ ബീന 343 വോട്ടും ബി ജെ പി സ്ഥാനാർത്ഥി കറുകയിൽ സുജാത 74 വോട്ടും നേടി. എൽഡിഎഫ് അംഗം ഇ സൈറാബാനു മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 19 അംഗ ഭരണസമിതിയിൽ എൽ ഡി എഫ് 10, യു ഡി എഫ് 8, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില

7. ആ​ല​പ്പു​ഴ: മു​ട്ടാ​ർ-​നാ​ലു​തോ​ട്

ഉപതെര‍ഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകൾ. നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി കൈപ്പടാശേരിൽ വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിലാണ് ‘ടൈ’ ആയത്. ഇരു മുന്നണികളും 168 വോട്ട് വീതമാണ് നേടിയത്.

8. ക​ണ്ണൂ​ർ: ആ​റ​ളം-​വീ​ർ​പ്പാ​ട്

കണ്ണൂർ ആറളം പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. വീർപ്പാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം

എൽഡിഎഫ് സ്ഥാനാർഥി യു കെ സുധാകരൻ 137 വോട്ടിന് വിജയിച്ചു. നിലവിലെ സീറ്റു നില : LDF – 9, UDF-8

9. തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്- പ​തി​നാ​റാം​ക​ല്ല്

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ പതിനാറാംകല്ല് വാർഡിൽ എൽ ഡി എഫിന് ജയം. വിദ്യ വിജയന്റെ ജയം 94 വോട്ടിന്.

10. വ​യ​നാ​ട്: ​സു​ൽ​ത്താ​ൻ ബ​ത്തേ​രി-​പ​ഴേ​രി

പഴേരി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി എസ് രാധാകൃഷ്ണൻ വിജയിച്ചു. എൽ ഡി എഫിന് 547 വോട്ടുകളും യുഡിഎഫിന് 435 വോട്ടുകളും ലഭിച്ചു.