ഓണ്‍ലൈന്‍ പഠനത്തിന് സഹായം; സ്കൂളുകളില്‍ മൊബൈൽ ഫോണുകള്‍ നൽകി മാസ്സ് പയ്യോളി വാട്സാപ് കൂട്ടായ്മ


പയ്യോളി: മാസ്സ് പയ്യോളി വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പയ്യോളിയിലെ സ്കൂളുകളിൽ പഠന സഹായത്തിനായി മൊബൈല് ഫോണുകള് നൽകി.

മുൻസിപ്പൽ കൗൺസിലർമാരായ പി എം റിയാസ്, എന്‍ പി ആതിര, സി ടി ഷൈമ, എ പി റസാഖ്, അൻസില ഷംസു എന്നിവർ എസ് എന്‍ ബി എം സ്കൂള്‍, അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ, ഫിഷറീസ് സ്കൂൾ, കണ്ണംകുളം എല്‍ പി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകർക്കു മൊബൈല് ഫോണുകള് കൈമാറി.

ആഷിക് മേലടി, പിഎം റഫീഖ്, സി ടി രജീഷ്, സിവി രമ്യ, സിദ്ദിക്ക് നടുവിലേരി, സാന്ദ്ര സജീന്ദ്രൻ, എസ്കെ മുനീർ എന്നിവർ പരിപാടിയിൽ പങ്കാളികളായി.