ഇടിമിന്നലില്‍ തെങ്ങിന് തീ പിടിച്ചു


നരിക്കൂട്ടുംചാല്‍ : കോഴിക്കോട് ജില്ലയിലെ നരിക്കൂട്ടുംചാലില്‍ മഴയോടപ്പമുണ്ടായ ഇടിമിന്നലില്‍ തെങ്ങിന് തീപിടിച്ചു.

നരിക്കൂട്ടുംചാല്‍ പരേതനായ യു.വി. മൊയ്തുവിന്റെ പറമ്പിലെ തെങ്ങിനാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രി എഴോടെയായിരുന്നു സംഭവം. ചേലക്കാട് നിന്ന് അഗ്‌നിരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി തീ അണച്ചു.