ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 90 കടന്നു


കെയിലാണ്ടി: സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും പെട്രോള്‍ വില 90 കടന്നു. 35 പൈസയാണ് പെട്രോള്‍ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്.

ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് വില വര്‍ദ്ധിക്കുന്നത്. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഇന്ധന വില വര്‍ദ്ധനവില്‍ രാജ്യത്താകമാനം ഉയരുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക