ഇരുട്ടടിയായി ഇന്ധനവില; തുടര്‍ച്ചയായ മൂന്നാംദിനവും ഡീസല്‍ വില കൂടി


തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും ഡീസല്‍വില കൂടി. ലീറ്ററിന് 27 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ 94.32 രൂപയും തിരുവനന്തപുരത്ത് 96.15 രൂപയും, കോഴിക്കോട് 94.50 രൂപയുമാണ് ഡീസലിന്റെ വില.
പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 101.48 രൂപയും കോഴിക്കോട് 101.66 രൂപയും തിരുവനന്തപുരത്ത് 103.70 രൂപയുമാണ്.