ഒരേ വേഷം ഒരേ താളം ഒരു മനസ്സ്, അണിനിരന്നത് ഇരുന്നൂറിൽപരം ആളുകൾ; കൗതുകമായി ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തിലെ മെ​ഗാ തിരുവാതിര (വീഡിയോ കാണാം)


ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി മഹാ ശിവ ക്ഷേത്രത്തിൽ- ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മെ​ഗാ തിരുവാതിര സംഘടിപ്പിച്ചു. 200-ൽപരം കലാകാരികളെ അണിനിരത്തിക്കൊണ്ടാണ് മെഗാ തീരുവാതിരക്കളി അരങ്ങേറിയത്. സ്നേഹതീരം ചേലിയയുടെ നേതൃത്വത്തിൽ ഇന്നലെ വെെകീട്ട് ഏഴിനായിരുന്നു പരിപാടി.

ഒരേ വേഷത്തിൽ ഒരേ താളത്തിൽ ഒരു മനസ്സോടെയാണ് കലാകാരികൾ ചുവടുവെച്ചത്. ദിവസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് മെഗാതിരുവാതിര അരങ്ങിലെത്തിയത്. പുഷ്പലത രാജീവ് ചേലിയയാണ് പരിപാടിയുടെ ഏകോപനം നടത്തിയത്.

മെയ് വഴക്കത്തോടെയും താളത്തിനൊപ്പവും അവർ ചുവടുകൾ വെച്ചത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. നാടിന്റെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ പരിപാടി വീക്ഷിക്കാനെത്തിയത്.

വീഡിയോ കാണാം:

Summary: Mega thiruvathira held at chemanchery