കക്കട്ടിലെ ജ്വല്ലറിയിൽ നിന്ന് വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ


കുറ്റ്യാടി: കക്കട്ടിൽ ഏ.കെ ജ്വല്ലറി കുത്തിതുറന്ന് വെള്ളി ആഭരണങ്ങൾ മോഷണം നടത്തിയ കേസ്സിൽ മോഷ്ടാവ് റിമാൻ്റിൽ. മരുതോങ്കര കള്ളാട് സ്വദേശി നാവത്ത് ജാബിർ (34) നെയാണ് കുറ്റ്യാടി സിഐ വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കല്ലാച്ചി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി ആദ്യവാരമായിരുന്നു ജ്വല്ലറിയുടെ ചുമർഭിത്തി തുരന്ന് അകത്ത് കയറി അര കിലോ വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം നടത്തിയത്‌.