പുതുപ്പാടി കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു


പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കൈതപ്പൊയില്‍ സ്വദേശി വര്‍ഗ്ഗീസ്(50) ആണ് മരിച്ചത്. സ്‌കൂട്ടറും ടിപ്പറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ദേശീയപാതയില്‍ കൈതപ്പൊയില്‍ പാലത്തിന് സമീപത്തായിരുന്നു അപകടം.

വര്‍ഗ്ഗീസ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഘട്ടറില്‍ വീണപ്പോള്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പര്‍ ദേഹത്ത് കൂടി കയറി ഇറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളോജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സ്‌കൂട്ടറില്‍ മറ്റു രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.