കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെ കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും നെല്‍കൃഷി ആരംഭിച്ചു. പാടശേഖരത്തില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സെക്രട്ടറി വി.കുഞ്ഞിരാമന്‍ കിടാവ്, കെ.കെ.കുഞ്ഞിരാമന്‍, പുറക്കല്‍ സൂപ്പി, ഇസ്മയില്‍ കമ്മന കുഞ്ഞോത്ത് ഗംഗാധരന്‍, കെ.കെ.മൊയ്തീന്‍ സി.കെ.ഗോപാലന്‍, എടയിലാട്ട് നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക