Tag: Farming

Total 11 Posts

കുട്ടികള്‍ക്ക് വയറു നിറയെ അരി പായസം കുടിക്കാം; കൊയ്ത്തുത്സവം നടത്തി കെ.പി.എം.എസ്.എം.എച്ച്.എസ്.എസ്. അരിക്കുളം എന്‍.എസ്.എസ് യൂണിറ്റ്

അരിക്കുളം: കെ.പി.എം.എസ്.എം.എച്ച്.എസ്.എസ്. അരിക്കുളം എന്‍.എസ്.എസ് യൂണിറ്റിന്റെ നോതൃത്വത്തില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഷഫീഖ് അലിയും, മാനേജ്മെന്റ് പ്രധിനിധി ബീരാന്‍ഹാജിയും സംയുക്തമായി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ എം.എസ്. ദിലീപ് സ്വാഗതം പറഞ്ഞു. ആര്‍.കെ. നജ്മ, വി.എം. നിജീഷ്, സി. ഫാസില്‍, എ. വിമല്‍, കെ.പി. അബ്ദുള്‍ റഹ്മാന്‍, എം.സി. ഷിജു, മിര്‍ദാസ് മുഹമ്മദ് എന്നിവര്‍

ചെറുപ്പം മുതൽ കൃഷിയോട് താത്പര്യം, വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കൊണ്ട് തരിശു നിലങ്ങൾ കൃഷിയോ​ഗ്യമാക്കി; അരിക്കുളത്തെ മികച്ച വനിതാ കർഷകയായി സൗദ കുറ്റിക്കണ്ടി

അരിക്കുളം: വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ കൊണ്ട് തരിശു നിലങ്ങൾ കൃഷിയോ​ഗ്യമാക്കിയ സൗദയ്ക്ക് പഞ്ചായത്തിന്റെ ആദരം. അരിക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായാണ് സൗദ കുറ്റിക്കണ്ടിയെ തിരഞ്ഞെടുത്തത്. കർഷക ദിനത്തോട് അനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിലാണ് മികച്ച കർഷകരെ ആദരിക്കുന്നത്. കായണ്ണ സ്വദേശിനിയായ സൗദയ്ക്ക് ചെറുപ്പം മുതൽ കൃഷിയോട് താത്പര്യമായിരുന്നു. നാല് പെൺമക്കൾ മാത്രമുള്ള കുടുംബത്തിന്റെ

‘കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കി’; തുടർച്ചയായ മഴയിൽ വെള്ളം കെട്ടി നിന്ന് വാഴ കൃഷി നശിക്കുന്നു; ചെറുവണ്ണൂരിലെ കർഷകർ പ്രതിസന്ധിയിൽ

പേരാമ്പ്ര: പേമാരിക്ക് താത്ക്കാലിക ശമനമായെങ്കിലും ഇനിയെന്തെന്ന ചോദ്യ ചിഹ്നമാണ് ചെറുവണ്ണൂരില കർഷകരുടെ മുന്നിലുള്ളത്. കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടി നിന്നതിനെ തുടർന്നാണ് ചെറുവണ്ണൂർ കക്കറമുക്കിൽ വാഴകൃഷി വ്യാപകമായി നശിക്കുന്നത്. മൂപ്പെത്തി വിളവെടുക്കാറായ വാഴകളാണ് വെള്ളം കയറിയതിനെ തുടർന്ന് നശിക്കുന്നത്. നിലവിൽ വെള്ളമിറങ്ങിയെങ്കിലും ഒരാഴ്ചയോളം വെള്ളം നിന്നതിനെ തുടർന്ന് വേര് ചീഞ്ഞ് വാഴകളെല്ലാം പഴുത്ത് കരിഞ്ഞുണങ്ങുകയാണ്.

‘വീട് പണിത് മൂന്നാം മാസം എത്തിയതാണ് ഈ പനയും, രാജസ്ഥാനിൽ നിന്നാണ് കൊണ്ടുവന്നത്, കഴിക്കാൻ പാകമാകാനുള്ള കാത്തിരിപ്പാലാണ് ഞങ്ങൾ’; നടുവണ്ണൂർകാർക്ക് കൗതുകമായി മാറിയ സ്വർണ്ണ നിറമുള്ള ഈന്തപ്പനയുടെ കഥയറിയാം; സഹൽ സംസാരിക്കുന്നു(വീഡിയോ കാണാം)

നടുവണ്ണൂർ: അറബി നാട്ടിൽ മാത്രം ധാരാളമായി കണ്ടു വരുന്ന സ്വർണ്ണ നിറമുള്ള കായ്കൾ നടുവണ്ണൂരിലും കായ്ച്ചു തുടങ്ങിയതോടെ അത്ഭുതമായിരുന്നു ആളുകൾക്ക്. ആ കൗതുക കാഴ്ച കാണാൻ പലരും ആ വീട്ടിൽ സന്ദർശകരായി, ഇപ്പോൾ അതിന്റെ രുചിയറിയാനായി കാത്തിരിക്കുകയാണ് വീട്ടുകാരും. ഒതയോത്ത് അല്‍ദാനയില്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന കായ്ച്ചത്. മൂന്നു വർഷങ്ങൾക്ക് മുൻപാണ് സംസ്ഥാനാതിർത്തി കടന്ന്

‘വീട്ടുമുറ്റത്തെ ഈന്തപ്പനയില്‍ കുലകുലയായി കായ്ച്ച് ഈന്തപഴങ്ങൾ’; മണലാരണ്യത്തില്‍ മാത്രമല്ല, വേണമെങ്കിൽ ഇങ്ങ് നാട്ടിലുമുണ്ടാക്കാം ഈന്തപഴങ്ങളെന്ന് തെളിയിച്ച് നടുവണ്ണൂരിലെ അബ്ദുള്‍ അസീസും കുടുംബവും

നടുവണ്ണൂര്‍: ഈന്തപ്പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ മധുരത്തിനൊപ്പം നമ്മുടെ മനസിലെത്തുന്നത് അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളാകും. ഈന്തപ്പഴത്തിന്റെ തറവാട് എന്ന് കരുതാവുന്ന ഗള്‍ഫ് അറേബ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്റര്‍നെറ്റിലും മറ്റും ഈന്തപ്പനയുടെയും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴങ്ങളുടെയും ദൃശ്യങ്ങള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളില്‍ ചിലരെങ്കിലും കൊതിച്ചിട്ടുണ്ടാകും… ഈന്തപ്പഴ

കൂൺ വളർത്തി കാശ് കൊയ്താലോ? പേരാമ്പ്രയിൽ കൂൺ കൃഷി പരിശീലനവും സാമ്പത്തിക സഹായവും; വിശദാംശങ്ങൾ

പേരാമ്പ്ര: കൂണ്‍ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് കൂണ്‍ കൃഷി ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ ചെയ്യാന്‍ താല്പര്യമുള്ള വനിതാ സംരഭകരില്‍ നിന്നും എസ്.സി വിഭാഗത്തില്‍ പെട്ട പുരുഷ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞത് രണ്ട് പേര്‍ അടങ്ങിയ ഗ്രൂപ്പിന് പരിശീലനവും കൂണ്‍കൃഷി ചെയ്യാന്‍ ധനസഹായവും നല്‍കുന്നതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക: 9544001436

കാട്ടുപന്നി ശല്യം തുടരുന്നു; മുതുകാട് ചെങ്കോട്ടക്കൊല്ലിയിൽ കാട്ടുപന്നി കപ്പക്കൃഷി നശിപ്പിച്ചു

പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ മുതുകാട് ചെങ്കോട്ടക്കൊല്ലി ഭാഗത്ത് കാട്ടുപന്നി ഒരേക്കർ സ്ഥലത്തെ കപ്പക്കൃഷി നശിപ്പിച്ചു. തെക്കേകൂറ്റ് ഓസേഫിന്റെ കൃഷിയാണ് നശിപ്പിച്ചത്. പാട്ടത്തിന് സ്ഥലമെടുത്ത് നടത്തിയ കൃഷിയാണ് വന്യമൃഗശല്യത്തിൽ നഷ്ടത്തിലായത്. പന്നിശല്യം അതിരൂക്ഷമായ മേഖലയാണിത്. എത്രയുംപെട്ടെന്ന് തുക നൽകണമെന്ന് പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.

വയലേലകളില്‍ മകരകൃഷിയുടെ ഞാറ്റുപാട്ട്; പ്രതീക്ഷയോടെ കര്‍ഷകര്‍, ഇന്ധനവില വര്‍ദ്ധനവ് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടി

പേരാമ്പ്ര: തോരാത്ത മഴയ്ക്ക് ശമനമായില്ലെങ്കിലും കര്‍ഷകര്‍ ഉണരുകയാണ്, മകര കൃഷിയുടെ തിരക്കിലേക്ക്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ ഞാറ്റടി തയ്യാറാക്കി വിത്തെറിഞ്ഞാലെ വളര്‍ച്ചയെത്തിയ ഞാറ് വേഗത്തില്‍ പറിച്ച് നടാന്‍ കഴിയുകയുളളു. അത്യുല്‍പ്പാദന ശേഷിയുളള വൈശാഖ്, ജയ, ഉമ തുടങ്ങിയ വിത്തുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ 16 മുതല്‍ 22 വരെ ദിവസങ്ങള്‍ക്കുളളില്‍ ഞാറ് പറിച്ച് നടണം. അത്യുല്‍പ്പാദന ശേഷിയുളള വിത്തുകളാണ്

കൊയ്ത്തുയന്ത്രമില്ല; വിളഞ്ഞപാടം കൊയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍

മേപ്പയൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പരപ്പുവയലിലും കഴുക്കോട് വയലിലും കൊയ്ത്ത് യന്ത്രത്തിനായി കര്‍ഷകരുടെ കാത്തിരിപ്പ്. ഒരു മാസത്തോളമായി വിളഞ്ഞപാടം കൊയ്ത് കിട്ടാന്‍ കര്‍ഷകര്‍ യന്ത്രം വരുന്നത് കാത്തിരിക്കുകയാണ്. രണ്ടാംവിളയായി മകരം കൃഷി ചെയ്ത സ്ഥലങ്ങളാണിത്. രണ്ടിടത്തുമായി 150-ഓളം ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ജനുവരിയില്‍ തന്നെ കൊയ്യേണ്ട നെല്ലാണ് ഫെബ്രുവരി ആദ്യവാരം കഴിഞ്ഞിട്ടും കൊയ്‌തെടുക്കാന്‍ സാധിക്കാതെ കിടക്കുന്നത്.

കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂര്‍ പാടശേഖരത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെ കാര്‍ഷിക കര്‍മ്മ സേനയും കൃഷിക്കാരും നെല്‍കൃഷി ആരംഭിച്ചു. പാടശേഖരത്തില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ വിത്ത് വിതച്ചു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സെക്രട്ടറി

error: Content is protected !!