പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു


കുറ്റ്യാടി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അടുക്കത്ത് തെയ്യമ്പാടി നവാസിന്റെ മകന്‍ റിഷാനാണ് (13) കുറ്റ്യാടി ചെറുപുഴയില്‍ തട്ടാര്‍കണ്ടിതാഴെ കടവില്‍ മുങ്ങിമരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു റിഷാന്‍.

കുറ്റ്യാടി ഗവ.ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മരുതോങ്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ഫാത്തിമ പൈക്കളങ്ങാടി. സഹോദരങ്ങള്‍: ഫിറോസ്, ഫൈസല്‍, ആദില്‍.