കൊവിഡ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി


മൂടാടി: ഗ്രാമപഞ്ചായത്ത് ഇന്ത്യയും കുടുംബാരോഗ്യ കേന്ദ്രത്തിലെ സംയുക്താഭിമുഖ്യത്തില്‍ കടലൂര്‍ ഹൈസ്‌കൂളില്‍ വച്ച് കോവിഡിനെതിരെ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി.

ഇന്നലെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം വരെ നടത്തിയ വാക്‌സിനേഷന്‍ ക്യാമ്പില്‍ 376 പേര്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ആയിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍, വൈ.പ്രസിഡണ്ട് ഷീജപട്ടേരി, സ്റ്റാന്റിംകമ്മിറ്റി ചെയര്‍മാന്‍മാരായ,എംകെ.മോഹനന്‍,ടി.കെ.ഭാസ്‌ക്കരന്‍, ബ്ലോക്ക് സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ സുഹറഖാദര്‍ , പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ.രവി, ഇന്‍ഷിത, റഫീക്ക്, കരീം, രജുല, ഉസ്‌ന, എന്നിവര്‍ നേതൃത്വം നല്‍കി