കൊയിലാണ്ടിയില്‍ പട്ടാപകല്‍ മോഷണം; റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് ആറായിരത്തോളം രൂപ കവര്‍ന്നു, വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും പണം കവര്‍ന്നു. സംഭവം കൊയിലാണ്ടി ഗാലക്‌സി ഇന്റീരിയല്‍സ് ഫര്‍ണിച്ചര്‍ സ്ഥാപാനത്തിന് മുന്നില്‍ നിന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് മോഷണം നടന്നത്.

കടയിലേക്ക് സാധനം വാങ്ങാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കാപ്പാട് സ്വദേശി സിദ്ദീഖിന്റെ പണമടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. വാഹനത്തില്‍ സൂക്ഷിച്ച പേഴ്‌സ് ഇദ്ദേഹം കടയിലേക്ക് പോയ സമയത്ത് മോഷ്ടിക്കുകയായിരുന്നു. പേഴ്‌സില്‍ ആറായിരത്തോളം രൂപ ഉണ്ടായിരുന്നതായി സിദ്ദീഖ് പേരാമ്പ്ര ന്യൂസ് ഡോഡ് കോമിനോട് പറഞ്ഞു.

കടയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി.

വീഡിയോ കാണാം