Tag: Thief

Total 14 Posts

നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക കള്ളന്‍ പിടിയില്‍; കൂടത്തായി സ്വദേശിയെ പിടികൂടി കൊടുവള്ളി പോലീസ്

ഓമശ്ശേരി: നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക മോഷ്ടാവ് ഒടുവില്‍ പിടിയില്‍. കൂടത്തായി സ്വദേശി പൂവോട്ടില്‍ അബ്ദുല്‍ ഷമീര്‍ (37) ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. ഓമശ്ശേരി, ചളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കളവ് പോകുന്നതു പതിവായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് മുക്കത്ത്

കൊയിലാണ്ടിയിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട്

കൂട്ടത്തിലൊരാള്‍ പുതിയ വാടകവീട്ടിലേക്ക് മാറി, തൊട്ടടുത്ത കട കണ്ടെത്തി വീട്ടുസാധനങ്ങളെല്ലാം മോഷ്ടിച്ച് മൂന്നം​ഗ സംഘം; മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് സ്വദേശിയുൾപ്പെടെയുള്ളവരെ കയ്യോടെ പോക്കി പോലീസ്

കോഴിക്കോട്: കൂട്ടത്തിലൊരാൾ വീടുമാറിപ്പോയപ്പോൾ വീട്ടു സാധനങ്ങളും അത്യാവശ്യ സാധനങ്ങളും ഇല്ലാതായതോടെ അടുത്ത കടയിൽ കയറി സാധനങ്ങൾ മോഷ്ടിച്ച് മൂവർ സംഘം. താമസ സ്ഥലത്തിന് സമീപത്തായുള്ള വലിയ ഒരു കട കണ്ടെത്തി രാത്രി അവിടെക്കയറി ആവശ്യമുള്ളതെല്ലാം മോഷ്ടിക്കുകയായിരുന്നു. കട്ടില്‍, കിടക്ക, പാത്രങ്ങള്‍, സ്റ്റൗ തുടങ്ങിയവയാണ് മൂന്നംഗസംഘം മോഷ്ടിച്ചത്. മോഷണംനടന്ന് പത്തുമണിക്കൂറിനകം കോഴിക്കോട് സ്വദേശിയുൾപ്പെടെയുള്ള പ്രതികളെ പോലീസ് പിടികൂടി.

രാവിലെ മംഗലാപുരം വണ്ടിയില്‍ കയറിയുള്ള മോഷണം; ബസിലെ പോക്കറ്റടി പാളിയതോടെ കിട്ടിയത് എട്ടിന്റെ പണിയും; പേരാമ്പ്രക്കാരന്‍ ഷിജിത്തും ചക്കിട്ടപ്പാറ സ്വദേശി പ്രബീഷും നടത്തിയത് നൂറ്റി അന്‍പതിലധികം മോഷണം

പേരാമ്പ്ര: ബസില്‍ പോക്കറ്റടിക്കുന്നതിനിടയിലാണ് പേരാമ്പ്ര സ്വദേശി ഷിജിത്തും ചക്കിട്ടപ്പാറക്കാരന്‍ പ്രബീഷും മഞ്ചേശ്വരം പോലീസിന്റെ പിടിയിലാകുന്നത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍ മോഷണ പമ്പരയുടെ കാണാപുറങ്ങളാണ് ഇവര്‍ പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയത്. ഇരുവരും സ്ഥിരം മോഷ്ടാക്കളാണെന്നും 150 മോഷണങ്ങള്‍ നടത്തിയതായും പൊലീസിന് മനസിലായി. കാഞ്ഞങ്ങാട്ടാണ് ഷിജിത്തും പ്രബീഷും താമസിക്കുന്നത്. ഇവിടെ നിന്നും ദിവസവും രാവിലെ മംഗലാപുരത്തേക്ക് തീവണ്ടിയില്‍

ബസില്‍ പോക്കറ്റടിക്കവെ പിടിയിലായി, ചോദ്യം ചെയ്തപ്പോള്‍ സ്ഥിരം മോഷ്ടാക്കള്‍; പേരാമ്പ്ര, ചക്കിട്ടപ്പാറ സ്വദേശികൾ കാസര്‍കോട് പിടിയില്‍

പേരാമ്പ്ര: വിവിധ മോഷണ കേസുകളില്‍ പ്രതികളായ പേരാമ്പ്ര സ്വദേശികളായ രണ്ടു പേരെ കയ്യോടെ പൊക്കി പോലീസ്. പേരാമ്പ്ര സ്വദേശി ഷിജിത്ത്, ചക്കിട്ടപ്പാറക്കാരന്‍ പ്രബീഷ് എന്നിവരെയാണ് കാസര്‍ഗോഡുനിന്ന് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. തലപ്പാടിയില്‍ നിന്നും ബസില്‍ പോക്കറ്റടിക്കിടെയാണ് പ്രബീഷ് പിടിയിലായത്. കൂടെ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ വ്യാപക പരിശോധനയിലാണ് കൂട്ടാളിയായ പേരാമ്പ്ര

രാത്രി കര്‍ഫ്യൂനോക്കി മോഷണസമയം ക്രമീകരിച്ച് മോഷ്ടാക്കളും; കോഴിക്കോട് നഗരത്തിലെ ക്ഷേത്രത്തിൽ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം

കോഴിക്കോട്: രാത്രി കർഫ്യൂ നോക്കി മോഷണസമയം ക്രമീകരിച്ച് മോഷ്ടാക്കളും. നഗരമധ്യത്തിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് രാത്രി പത്തിനു മുൻപ്. ഭണ്ഡാരം കുത്തിപ്പൊളിച്ച് വൻതുകയാണ് കവർന്നത്. തൊണ്ടയാട് ജംക്‌ഷനു സമീപത്തെ നാരകത്ത് ഭഗവതി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. രാത്രി എട്ടുമണിയോടെ ക്ഷേത്രജീവനക്കാർ പോയി. ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ

കൊയിലാണ്ടിയില്‍ പട്ടാപകല്‍ മോഷണം; റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്ന് ആറായിരത്തോളം രൂപ കവര്‍ന്നു, വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും പണം കവര്‍ന്നു. സംഭവം കൊയിലാണ്ടി ഗാലക്‌സി ഇന്റീരിയല്‍സ് ഫര്‍ണിച്ചര്‍ സ്ഥാപാനത്തിന് മുന്നില്‍ നിന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് മോഷണം നടന്നത്. കടയിലേക്ക് സാധനം വാങ്ങാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കാപ്പാട് സ്വദേശി സിദ്ദീഖിന്റെ പണമടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്. വാഹനത്തില്‍ സൂക്ഷിച്ച പേഴ്‌സ് ഇദ്ദേഹം കടയിലേക്ക് പോയ സമയത്ത് മോഷ്ടിക്കുകയായിരുന്നു. പേഴ്‌സില്‍

വടകരയിൽ മോഷണം വ്യാപകമായി; പിന്നിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം

വടകര: നഗരത്തിൽ മോഷണം കൂടുന്നു. അടച്ചിട്ട വീടുകളിലും സ്ഥാപനങ്ങളിലുമാണ് മോഷണം. പൂട്ടു കുത്തിത്തുറന്ന് കയറുന്നതിനു പുറമേ സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരത്തുള്ള സാധനങ്ങൾ വരെ കൊണ്ടുപോവുന്നു. മേഖലയിൽ തമ്പടിച്ചിരിക്കുന്ന നാടോടി സംഘങ്ങൾക്കെതിരെയാണ് ആരോപണം. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘമാണ് പിന്നിലെന്ന് പറയുന്നു. വൈദ്യുത ഉപകരണങ്ങൾ, പാത്രങ്ങൾ, ലോഹങ്ങൾ എന്നിവയാണ് കൊണ്ടുപോവുന്നത്. ആളൊഴിഞ്ഞ സ്ഥലം നേരത്തേ കണ്ടുവച്ച് സൗകര്യപ്രദമായ

എലത്തൂരിൽ അർധരാത്രി കതക് തുറക്കാൻ കള്ളൻമാരുടെ ഭീഷണി: പേടിയോടെ പ്രദേശവാസികൾ

എലത്തൂർ: എലത്തൂർ ചെട്ടികുളത്ത് വീട്ടമ്മയെ കത്തിമുനയിൽ നിർത്തി സ്വർണവും പണവും കവർന്നതിന് പിന്നാലെ പാലോറമലയിലും കവർച്ചാശ്രമങ്ങൾ. ചൊവ്വാഴ്ച അർധരാത്രി രണ്ട് വീടുകളിലെ മണിയടിച്ച് വീട് തുറക്കാൻ ഭീഷണി മുഴക്കി. പടന്നകളം സർവീസ് റോഡിനടുത്ത് വളപ്പിൽ ഷംസു, ശിവക്ഷേത്രം റോഡിലെ പറമ്പൊത്തൊടുകയിൽ ഗോവർധൻ എന്നിവരുടെ വീടുകളിലാണ് മോഷ്ടാക്കൾ എത്തിയത്. ജനൽ തുറന്ന് കാര്യം അന്വേഷിച്ചപ്പോഴായിരുന്നു ഷംസുവിന് നേരെ

നഗരത്തില്‍ മോഷ്ടാക്കളുടെ ഓണാഘോഷം; 30,000 രൂപ കൈക്കലാക്കി, സിസിടിവി ബ്ലോക്ക് ചെയ്തു, മോണിറ്റര്‍ കത്തിച്ചു

കോഴിക്കോട്: നഗരത്തിൽ തുടർച്ചയായി രണ്ടാം ദിവസവും ഒരേ രീതിയിലുള്ള മോഷണം. വലിയങ്ങാടിയിലെ പലചരക്കു മൊത്ത വ്യാപാര കടയായ ബഷീർ ട്രേഡേഴ്സ്, പള്ളിപ്പുറം ബ്രദേഴ്സ് എന്നീ രണ്ടു കടകളിലാണ് മോഷണം നടന്നത്. രണ്ടിടത്തു നിന്നായി 30,000 രൂപ മോഷ്ടാക്കൾ കൈക്കലാക്കി. ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. പള്ളിപ്പുറം ബ്രദേഴ്സിൽ എത്തിയപ്പോൾ മോഷ്ടാവ് സിസിടിവി ക്യാമറ

error: Content is protected !!