കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം. ഗവ. കോളേജില്‍ ഡിഗ്രി കോഴ്‌സില്‍ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്


കൊയിലാണ്ടി : കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ബി.എസ്‌സി മാത്തമാറ്റിക്സിൽ എസ്.സി, എസ്.ടി സീറ്റുകളും ബി.കോം, ബി.എസ്‌സി ഫിസിക്സ് വിഷയങ്ങളിൽ എസ്.ടി. സീറ്റും ഒഴിവുണ്ട്.

ഈ വർഷത്തെ ക്യാപ് രജിസ്ട്രഷൻ നമ്പർ ഉള്ളവർ നവംബർ 18-ന് 12 മണിക്കുമുമ്പേ അസൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്.ടി. അപേക്ഷകരുടെ അഭാവത്തിൽ എസ്.സി. വിഭാഗക്കാരെയും പരിഗണിക്കും.