കോഴിക്കോട് ജില്ലയിലെ ലീഡ് നില മാറിമറയുന്നു; ടിപി രാമകൃഷ്ണന്‍ ലീഡ് തിരിച്ചു പിടിച്ചു, കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല; ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

*കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 100 വോട്ടിന് മുന്നില്‍.

*ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് 699 മുന്നില്‍.

*എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 4087 മുന്നില്‍ .

*കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍. 200 വോട്ടിനാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ലീഡ് ചെയ്യുന്നത്.

*വടകരയില്‍ യുഡിഎഫ് മുന്നില്‍. കെകെ രമ 4339 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.

*കോഴിക്കോട് സൗത്തില്‍ എല്‍ ഡി എഫ് മുന്നില്‍.

*പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ 30 വോട്ടിന് മുന്നില്‍