കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിലവില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക മാത്രമാണ് ചെയ്തത്. പൊതുജനങ്ങള്‍ ദയവായി സഹകരിക്കണമെന്നാണ് കളക്ടറുടെ അറിയിപ്പ്.

ജില്ലയില്‍ ഇന്ന് 1560 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.7801 പേരെ പരിശോധനക്ക് വിധേയരാക്കി.